അലോക് വർമ്മക്കെതിരെ സി.ബി.െഎ അന്വേഷണത്തിന് സാധ്യത
text_fieldsന്യൂഡൽഹി: സി.ബി.െഎ മുൻ ഡയറക്ടർ അലോക് വർമ്മക്കെതിരെ സി.ബി.െഎ അന്വേഷണം നടത്താൻ ശിപാർശ ചെയ്തേക്കുമെന്ന് സ ൂചന. സെൻട്രൽ വിജിലൻസ് കമീഷനാണ് അന്വേഷണം നടത്താൻ കേന്ദ്രസർക്കാറിനോട് ശിപാർശ ചെയ്യുക. െമായിൻ ഖുറേശി കേസി ൽ ഇടപ്പെട്ടുവെന്ന് ആരോപിച്ചാണ് അന്വേഷണത്തിന് ശിപാർശ നൽകുക.
മാംസവ്യവസായിയായ ഖുറേശക്കെതിരായ കേസിൽ പേര് പരാമർശിക്കാതിരിക്കാൻ സതീഷ് സന എന്ന ഹൈദരാബാദ് വ്യവസായിയിൽ നിന്ന് അലോക് വർമ്മ രണ്ട് കോടി കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു. സി.ബി.െഎയിലെ സ്പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനയാണ് ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തണമെന്നാണ് സി.വി.സി ശിപാർശ ചെയ്യുക.
നേരത്തെ സി.വി.സിയുടെ 300 പേജ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് അലോക് വർമ്മയെ സി.ബി.െഎ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് സി.ബി.െഎ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.