കമ്പ്യൂട്ടറിൽ പുതിയ വൈറസ്; കരുതിയിരിക്കാൻ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: കമ്പനികളുടെ കമ്പ്യൂട്ടർ നെറ്റ്വർക്കുകളിൽ കടന്നുകയറി വിവരങ്ങൾ ചോർത്തി, അവ തിരികെ നൽകാനും പരസ്യപ്പെടുത്താതിരിക്കാനും പണം ആവശ്യപ്പെടുന്ന ഇഗ്രിഗോർ റാൻസംവെയർ വൈറസിനെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്.
ഇ–മെയിൽ അറ്റാച്ച്മെൻറുകളായും സമൂഹമാധ്യമ ചാറ്റുകളിൽ ലിങ്കുകളായും അയച്ചാണ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നെറ്റ്വർക്കുകളിലേക്ക് വൈറസ് കടത്തിവിടുന്നതെന്ന് സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള ദേശീയ സംവിധാനമായ ഇന്ത്യൻ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകുന്നു. സൈബർ തട്ടിപ്പുകാർ പിടിച്ചെടുത്ത രേഖകൾ തിരിച്ചുനൽകുകയോ പരസ്യപ്പെടുത്താതിരിക്കുകയോ ചെയ്യുമെന്ന് ഉറപ്പില്ലാത്തതിനാൽ ഭീഷണിക്ക് വഴങ്ങി ആരും പണം നൽകരുത്.
ഈ സൈബർ ആക്രമണത്തിന് ഇരയാവുന്നവരോട്, നിശ്ചിത സമയത്തിനുള്ളിൽ ആവശ്യപ്പെടുന്ന പണം നൽകാത്തപക്ഷം രഹസ്യവിവരങ്ങൾ വിപുലമായ രീതിയിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലോകവ്യാപകമായി ഈ തട്ടിപ്പ്. സുരക്ഷ സംവിധാനങ്ങൾ വഴി കണ്ടുപിടിക്കാനാവാത്ത പ്രവർത്തനരീതിയാണ് വൈറസിേൻറത്. വിശ്വസ്തമെന്ന് ഉറപ്പുള്ള ഇ–മെയിലുകൾ മാത്രം തുറക്കുക, സംശയകരമായ അറ്റാച്ച്മെൻറുകളും ലിങ്കുകളും തുറക്കാതിരിക്കുക, ആൻറിവൈറസ് സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.