Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2016 4:58 AM IST Updated On
date_range 4 July 2017 9:32 AM ISTദേശീയ ഹരിത ട്രൈബ്യൂണല്‍ വെബ്സൈറ്റ് ഹാക് ചെയ്തു
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ ആക്രമണത്തിന്‍െറ തിരിച്ചടിയാണെന്ന അവകാശവാദവുമായി ഒരു സംഘം ദേശീയ ഹരിത ട്രൈബ്യൂണല്‍ വെബ്സൈറ്റ്് ഹാക് ചെയ്തു. ‘D4RK4NG31’ എന്ന് സ്വന്തം വിശേഷിപ്പിച്ച ഹാക്കറാണ് വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമാക്കിയത്. ‘ഞങ്ങളെ തോല്‍പിക്കാനാവില്ല. നിങ്ങള്‍ കശ്മീരില്‍ നിരപരാധികളായ ജനങ്ങളെ കൊല്ലുന്നു. എന്നിട്ട് നിങ്ങള്‍ സ്വയം രാജ്യത്തിന്‍െറ പ്രതിരോധകരെന്ന് വിളിക്കുകയും ചെയ്യുന്നു. കൊച്ചുവേശ്യകള്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചശേഷം അതിനെ ‘സര്‍ജിക്കല്‍ സ്ട്രൈക്’ എന്ന് പറയുന്നു.
ഇനിയിപ്പോള്‍ സൈബര്‍ യുദ്ധത്തിന്‍െറ പൊള്ളലുമേല്‍ക്കുക.’ എന്നാണ് ഹാക്കര്‍ വെബ്സൈറ്റില്‍ കുറിച്ചുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story