2017ൽ അരലക്ഷത്തിലധികം സൈബർ കുറ്റകൃത്യങ്ങൾ
text_fieldsന്യൂഡൽഹി: സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട 53,000ത്തിലധികം സംഭവങ്ങൾ 2017ൽ രാജ്യത്തുണ്ടായതായി െഎ.ടി മന്ത്രി രവി ശങ്കർപ്രസാദ് രാജ്യസഭയെ അറിയിച്ചു. വെബ്സൈറ്റ് നുഴഞ്ഞുകയറ്റം, ൈവറസ് ആക്രമണം തുടങ്ങിയ കാര്യങ്ങളുടെ കണക്കാണിത്.
2014, 2015, 2016 വർഷങ്ങളിൽ യഥാക്രമം 44679, 49455, 50362 സംഭവങ്ങളാണ് ശ്രദ്ധയിൽ പെട്ടതെന്നും ‘ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമി’െൻറ കണക്കുദ്ധരിച്ച് മന്ത്രി വ്യക്തമാക്കി. െഎ.ടി സേവനങ്ങളും ഉപയോഗവും വ്യാപകമായതോടെ സൈബർ കുറ്റകൃത്യങ്ങളും വർധിച്ചിട്ടുണ്ട്.
ബാങ്ക് കാർഡുകളും ഇ-വാലറ്റുകളും ഉപയോഗിച്ചുള്ള ധനകാര്യ തട്ടിപ്പുകളും നടക്കുന്നുണ്ട്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ (എൻ.സി.ആർ.ബി)യുടെ കണക്കുപ്രകാരം 2014, 2015, 2016 വർഷങ്ങളിൽ യഥാക്രമം 9622, 11592, 12317 സൈബർ ക്രൈം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.