388 രൂപയുടെ നെയിൽ പോളിഷിന് യുവതി നൽകിയത് 92,466 രൂപ
text_fieldsപൂണെ: ഒരു നെയിൽ പോളിഷിന് 92,466 രൂപയോ. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം കേൾക്കുന്ന നിർദേശങ്ങ ളിെലാന്നാണ് എ.ടി.എം പിൻ നമ്പറോ ഒ.ടി.പിയോ ആരുമായും പങ്കുവെക്കരുതെന്നത്. എന്നാൽ ഫോൺ നമ്പർ പങ്കുെവച്ചാലും പണം നഷ്ടപ്പെടുേമാ?. ഫോൺ നമ്പർ പങ്കുവെച്ചതുവഴി ഒരുലക്ഷത്തോളം രൂപ നഷ്ടപ്പെട്ട പരാതിയാണ് ഇപ്പോൾ ഇൻറർനെറ് റ് പേയ്മെൻറുകളുടെ സുരക്ഷയിലേക്ക് വിരൽചൂണ്ടുന്നത്.
388 രൂപയുടെ നെയിൽ പോളിഷ് ഇ-കൊമേഴ്സ് ഇടപാടുവഴി വാങ്ങിയ യുവതിക്കാണ് ഒരു ലക്ഷത്തോളം രൂപ നഷ്ടമായത്. പൂനെയിൽ 25 കാരിയായ സോഫ്റ്റ്വെയർ എൻജിനീയർ 388 രൂപയുടെ നെയിൽ പോളിഷ് ഫോണിലെ ഇ കൊമേഴ്സ് വെബ്സൈറ്റ് വഴി ഓർഡർ ചെയ്തു. ഡെബിറ്റ് കാർഡ് വഴി പണവും അടച്ചു. 2019 ഡിസംബർ 17നാണ് നെയിൽ പോളിഷ് ഓർഡർ ചെയ്തത്. പറഞ്ഞ തീയതി കഴിഞ്ഞിട്ടും നെയിൽ പോളിഷ് എത്താത്തതിനെ തുടർന്ന് കസ്റ്റമർ കെയർ സർവിസുമായി ബന്ധപ്പെട്ടു. എന്നാൽ കമ്പനിക്ക് ഇതുവരെ പണം അക്കൗണ്ടിൽ ലഭിച്ചില്ലെന്നായിരുന്നു മറുപടി. പിന്നീട് പണം യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉടൻ തിരികെ നൽകാമെന്നും ഫോൺ നമ്പർ നൽകാനും ആവശ്യെപ്പട്ടു.
ഫോൺ നമ്പർ നൽകി നിമിഷങ്ങൾക്കകം 90,946രൂപ ഒരു സ്വകാര്യ ബാങ്കിൻെറ അക്കൗണ്ടിലേക്ക് പോയി. കൂടാതെ 1500 രൂപ മറ്റൊരു പൊതുമേഖല ബാങ്കിലേക്കും. യുവതിയുടെ ബാങ്ക് അക്കൗണ്ടിൽനിന്നും മൊത്തം 92,446 രൂപ നഷ്ടമായതായി പൊലിസ് പറഞ്ഞു. ഫോൺ നമ്പർ അല്ലാതെ മറ്റു വിവരങ്ങൾ ഒന്നുംതന്നെ പങ്കുവെച്ചിട്ടില്ലെന്ന് യുവതി പറയുന്നു. പണം പോയതിനെ തുടർന്ന് പൂണെ വകട് പൊലിസ് സ്റ്റേഷനിൽ പരാതിയുമായി യുവതിയെത്തി. തുടർന്ന് രണ്ടുപേർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് പ്രകാരവും ഇൻഫർമേഷൻ ആൻഡ് ടെക്നോളജി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.