രാമക്ഷേത്ര പ്രതിഷ്ഠ: മതവികാരം മുതലെടുത്ത് ഓൺലൈൻ തട്ടിപ്പ് വ്യാപകം
text_fieldsമുംബൈ: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് അടുത്തിരിക്കെ, ഇതുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകളായി സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി മഹാരാഷ്ട്ര സൈബർ ഡിപാർട്മെന്‍റ്. ആളുകളുടെ മതവികാരം മുതലെടുത്ത് അവരെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾ ഓൺലൈനിൽ സജീവമാണെന്ന് മഹാരാഷ്ട്ര സൈബർ ഡിപാർട്മെന്‍റ് മുന്നറിയിപ്പ് നൽകുന്നു
രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് സംഭാവനകൾ നൽകാൻ അഭ്യർത്ഥിച്ച് ക്യുആർ കോഡുകൾ ഉൾകൊള്ളിച്ചുള്ള വ്യാജ സന്ദേശങ്ങളാണ് ഇതിൽ കൂടുതൽ. ക്യുആർ കോഡുകൾ സ്‌കാൻ ചെയ്‌ത് ഇഷ്ടമുള്ള തുകകൾ അയക്കാൻ പ്രേരിപ്പിക്കുന്നാണ് ചില പരസ്യങ്ങൾ.
മാത്രമല്ല, പണമടച്ചാൽ ക്ഷേത്രത്തിൽ പ്രവേശനം നൽകാമെന്ന് വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളും മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ നിരവധി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങും ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് സർക്കാറും ട്രസ്റ്റും മാത്രമാണെന്നും മറ്റാരും ഉൾപ്പെടുന്നില്ലെന്നും മഹാരാഷ്ട്ര സൈബർ പൊലീസ് സൂപ്രണ്ട് സഞ്ജയ് ഷിന്ദ്രെ പറഞ്ഞു.
ഒ.പി വിഭാഗമടക്കം അടച്ചിടാനുള്ള തീരുമാനം എയിംസ് പിൻവലിച്ചു
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് നാളെ ഉച്ചക്ക് 2.30 വരെ ഒ.പി വിഭാഗമടക്കം അടച്ചിടാനുള്ള വിവാദ തീരുമാനം എയിംസ് (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് )പിൻവലിച്ചു. വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണിത്.
ഒ.പി വിഭാഗങ്ങൾ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. അവധി നൽകിയ തീരുമാനത്തെ രാജ്യസഭ എം.പിയും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ അടക്കം രൂക്ഷമായി വിമർശിക്കുകയുണ്ടായി. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.