ബാങ്കിംങ് മേഖലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു
text_fieldsസിംഗപ്പൂര്‍: കോവിഡ് -19 സാഹചര്യത്തില്‍ ബാങ്കിംങ് മേഖലയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതായി വിലയിരുത്തല്‍. ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍െറ മറവിലാണ് കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നത്. സൈബര്‍ ക്രിമിനലുകള്‍ പ്രധാനമായും ബാങ്കിംങ് മേഖലയെയാണ് ഉന്നം വെക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ ഗുണഭോക്താക്കളുടെ വിശ്വാസ്യത തകര്‍ക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നതായി ഈ രംഗത്തെ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
"സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇന്നുവരെയുള്ള ബാങ്ക് റേറ്റിംഗില്‍ പരിമിതമായ സ്വാധീനം മാത്രമേ ഉള്ളൂവെങ്കിലും ഇത്, തുടര്‍ന്നാല്‍ വിഷയം സങ്കീര്‍ണമായി മാറുമെന്ന്'' ക്രെഡിറ്റ് അനലിസ്റ്റ് ഐറിന വെലൈവ പറയുന്നു.
ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയുമാണ് പുതിയ സാഹചര്യത്തില്‍ സൈബര്‍ കുറ്റവാളികള്‍ ഉന്നം വെക്കുന്നത്. ഇതിനുവഴിവെക്കുന്നത്, വ്യക്തിഗത വിവരശേഖരം ധനകാര്യ സ്ഥാപനങ്ങളിലുണ്ടെന്നതാണ്. നാളിതുവരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാത്ത പക്ഷം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.