ഉംപുൻ; ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത, കേരളത്തിൽ 13 ജില്ലകളിൽ യെല്ലോ അലേർട്ട്
text_fieldsന്യൂഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ, ഉത്തര ഒഡീഷ തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് നൽകിക്കഴിഞ്ഞു. കേരളത്തിൽ കനത്ത മഴയുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് തിരുവനന്തപുരം ഒഴികെ 13 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിലെ പാരാദ്വീപ് മേഖലയിൽനിന്ന് കരയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റ് ബുധനാഴ്ചയോടെ ബംഗാൾ തീരത്തെ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരാദീപ് തീരത്ത് നിന്ന് ഏകദേശം 790 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയിൽ നിന്ന് 940 കി.മീയും ദൂരെയാണ് കാറ്റിന്‍റെ സ്ഥാനം. അടുത്ത 12 മണിക്കൂറിൽ ഇത് സൂപ്പർ സൈക്ലോൺ ആയി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്
Extremely Severe Cyclonic Storm ‘AMPHAN’ (pronounced as UM-PUN) over west-central & adjoining central parts of South BoB: Cyclone Warning for West Bengal and north Odisha coasts. To intensify further as SuCS. pic.twitter.com/BWnWMTXpBG
— India Met. Dept. (@Indiametdept) May 18, 2020
ഒഡിഷയിൽ ദേശീയ ദുരന്തനിവാരണ സേനയുടെ 17 സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 11 ലക്ഷം ആളുകളെയാണ് ഒഡിഷയിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.
ഏത് സാഹചര്യത്തെയും നേരിടാൻ ഒരുക്കം പൂർത്തിയായതായി പശ്ചിമ ബംഗാൾ ആഭ്യന്തര സെക്രട്ടറി ആലാപൻ ബദ്ധോപാധ്യായ പറഞ്ഞു. ദുരന്തനിവാരണ സേനയെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല. എന്നാൽ, കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലും തീരപ്രദേശങ്ങളിൽ കനത്ത കാറ്റ് വീശിയടിക്കുകയാണ്. തീരമേഖലയിലുടനീളം ജാഗ്രത പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.