'ബിപോർജോയ്': ഭുജ് വിമാനത്താവളം അടച്ചു, നൂറോളം ട്രെയിനുകൾ റദ്ദാക്കി, അരലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചു
text_fieldsഅഹമ്മദാബാദ്: 'ബിപോർജോയ്' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നാശം വിതക്കുമെന്ന കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്ന് അരലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു. സുരക്ഷയെ മുൻനിർത്തി ബുജ് വിമാനത്താവളം താൽക്കാലികമായി അടച്ചു. നൂറോളം ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമ റെയിൽവേ അറിയിച്ചു. 18 എൻ.ഡി.ആർ.എഫ് ടീമുകളെ വിവിധ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സൗരാഷ്ട്ര കച്ച് തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കച്ച്, ദേവഭൂമി ദ്വാരക, പോർബന്തർ, ജാംനഗർ, മോർബി, ജുനഗർ, എന്നിവിടങ്ങളിൽ വീടുകൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിശക്തമായ ചുഴലിക്കാറ്റ് ഈ പ്രദേശങ്ങളിലെ വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ നശിപ്പിക്കാനും റെയിൽ ഗതാഗതം തടസ്സപ്പെടാനും ഇടയാക്കും. വടക്ക് കിഴക്കൻ അറബിക്കടലിൽ നിലകൊള്ളുന്ന ചുഴലിക്കാറ്റ് ഗുജറാത്തിലെ മാണ്ട്‌വിക്കും പാകിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ കരകയറുമെന്നാണ് വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.