ആശ്വാസം, 'ബിപോർജോയ്' ശക്തികുറഞ്ഞു; കിഴക്കൻ രാജസ്ഥാനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറി
text_fieldsജയ്പൂർ: ബിപോർജോയ് ചുഴലിക്കാറ്റ് കിഴക്കൻ രാജസ്ഥാനു മുകളിൽ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി മാറി. വീണ്ടും ശക്തി കുറഞ്ഞ് അപകടഭീഷണി ഒഴിവാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. അതേസമയം, കാറ്റിന്‍റെ സ്വാധീനത്തിൽ രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
രാജസ്ഥാന്‍റെ കിഴക്കൻ മേഖലകളായ ബാർമർ, ജലോർ, സിരോഹി തുടങ്ങിയ ഇടങ്ങളിൽ പ്രളയസമാന സാഹചര്യമാണ് നിലവിലുള്ളത്. ഇവിടങ്ങളിൽ 6000ത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഇന്നലെ നാലുപേരാണ് കാറ്റിനെ തുടർന്നുള്ള കെടുതികളിൽ മരിച്ചത്. രണ്ട് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.
കാറ്റ് കരതൊട്ട ഗുജറാത്തിൽ വ്യാപകനാശമാണുണ്ടായത്. കനത്ത മഴയിലും കാറ്റിലും നിരവധി കെട്ടിടങ്ങൾ തകർന്നു. ഗതാഗതവും വൈദ്യുതിവിതരണവും തകരാറിലായി. പ്രളയസാഹചര്യമാണ് നിലക്കാത്ത മഴയെ തുടർന്ന് പലയിടത്തുമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.