'ജവാദ്' ചുഴലിക്കാറ്റ് ദുർബലമായി; ഇന്ന് തീരംതൊടും
text_fieldsഭുവനേശ്വർ: 'ജവാദ്' ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ദുർബലപ്പെട്ടതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. ഇന്ന് പുരിയിൽ എത്തുമ്പോഴേക്കും ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
ചുഴലിക്കാറ്റ് രാവിലെയോടെ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങും. ഉച്ചയോടെ ഇത് പുരിക്ക് സമീപം എത്താനാണ് സാധ്യത. തുടർന്ന് ഒഡിഷ തീരത്ത് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന കാറ്റ് 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാൾ തീരത്ത് ദുർബലമാകുമെന്നും കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു.
ചുഴലിക്കാറ്റ് ദുർബലപ്പെട്ടതായുള്ള റിപ്പോർട്ട് ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്ക് ആശ്വാസമായി. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ നാഷണൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ യോഗം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.