മെകുനു: ഗോവ-മഹാരാഷ്ട്ര തീരത്ത് ജാഗ്രത നിർേദശം
text_fieldsമുംബൈ: മെകുനു ചുഴലിക്കാറ്റിനെ തുടർന്ന് ഗോവ-മഹാരാഷ്ട്ര തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. അടുത്ത രണ്ട് ദിവസത്തേക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മൽസ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അറബികടലിൽ വലിയ തിരമാലകൾക്ക് സാധ്യതയുള്ളതിനാലാണ് കടലിൽ ഇറങ്ങരുതെന്ന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിൽ കേരളത്തിലും കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ചിലയിടങ്ങളിൽ 21 സെ.മി വരെ മഴയുണ്ടാകാനാണ് സാധ്യത. ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് മലമ്പാതകളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാൻ നിർദേശച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മെകുനു കൊടുങ്കാറ്റ് ഒമാൻ തീരത്ത് കനത്ത നാശനഷ്ടം വരുത്തിയുരുന്നു. സലാല പോലുള്ള നഗരങ്ങൾ മെകുനുവിെൻറ കെടുതികൾ അനുഭവിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.