കലിയടക്കി നിസർഗ തീരംതൊട്ടു VIDEO
text_fieldsമുംബൈ: നിസർഗ ചുഴലിക്കാറ്റ് മുംബൈയിൽ വീശിയടിച്ചെങ്കിലും ഭയപ്പെടുത്തിയപോലുള്ള ദുരിതങ്ങളുണ്ടാക്കാെത കടന്നുപോയി. ഗുജറാത്തിെൻറ ദക്ഷിണ തീരത്തും മഹാരാഷ്ട്രയിലും അധികൃതർ കനത്ത ജാഗ്രത പാലിച്ചെങ്കിലും അപകടങ്ങളില്ല. ഗുജറാത്തിലെ തീരപ്രദേശത്തെ എട്ടു ജില്ലകളിൽനിന്നായി 63,700ഓളം പേരെ മുൻകരുതൽ എന്ന നിലക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. മുംബൈ തീരമേഖലയിലെ 40,000 പേരെയും ഒഴിപ്പിച്ചിരുന്നു. ഉച്ച 12.30ടെയാണ് ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലുള്ള ആലിബാഗ് തീരത്തെത്തിയത്.
അപ്പോൾ ചുഴലിക്ക് 120 കിലോമീറ്റർ വേഗമുണ്ടായിരുന്നു. മുംബൈ, താണെ, റായ്ഗഢ്, പാൽഘർ മേഖലകളിൽ വലിയ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥകേന്ദ്രം നേരേത്ത അറിയിച്ചിരുന്നു. ഗുജറാത്തിലെ വൽസാദ്, നവ്സാരി ജില്ലകളിലും നിസർഗ എത്തിയെങ്കിലും അധിക വേഗമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലെത്തുേമ്പാൾ കാറ്റ് ആഞ്ഞടിച്ചേക്കുമെന്നാണ് കരുതിയത്. എന്നാൽ, വൈകീട്ടോടെ ശക്തി കുറയുന്നതാണ് കണ്ടത്. ഇതുവരെ അപകടങ്ങളോ കനത്ത ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അടിയന്തര സാഹചര്യം നേരിടാൻ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളുടെ 18 സംഘങ്ങളെ വിന്യസിച്ചിരുന്നു. കോവിഡിൽ വിറച്ച മഹാരാഷ്ട്രയിൽ ചുഴലിക്കാറ്റിനെ നേരിടാൻ വലിയ തയാറെടുപ്പുകൾ നടത്തിയിരുന്നു. ട്രെയിനുകൾ വഴി മാറ്റി, വിമാനങ്ങൾ റദ്ദാക്കി. വൈകീട്ട് ആറിനുശേഷം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾ പുനരാരംഭിച്ചു.
ഒരു മരണം
‘നിസർഗ’ ചുഴലിക്കാറ്റിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് മഹാരാഷ്ട്ര അലിബാഗിലെ ഗ്രാമത്തിൽ 58 കാരൻ മരിച്ചു. കെട്ടിടത്തിൽനിന്ന് സിമൻറ് സ്ളാബ് അടർന്നുവീണ് മുംബൈയിൽ മൂന്നുപേർക്ക് പരിക്കേറ്റു. വൈദ്യുതി പോസ്റ്റുകളും 85 മരങ്ങളും കടപുഴകി. കനത്ത മഴയിൽ മുംബൈ, പുണെ നഗരങ്ങളിൽ ചിലയിടങ്ങളിൽ വെള്ളം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.