Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹ്​മദാബാദിൽ ടൗ​േട്ട...

അഹ്​മദാബാദിൽ ടൗ​േട്ട ചുഴലിക്കാറ്റിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; വിഡിയോ പുറത്ത്​

text_fields
bookmark_border
Collapsed Building
cancel
camera_alt

Photo Credit: India Today/Gopi Maniar

അഹ്​മദാബാദ്​: ടൗ​േട്ട ചുഴലിക്കാറ്റ്​ വീശിയടിച്ചതിന്​ പിന്നാലെ ഗുജറാത്തിലെ അഹ്​മദാബാദിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി. കെട്ടിടം തകർന്നുവീഴുന്നതി​െൻറ വിഡിയോ പുറത്തുവന്നു​.

24 വർഷം പഴക്കമുള്ള കെട്ടിടമാണ്​ തകർന്നുവീണത്​. കെട്ടിടത്തിൽ താമസിച്ചിരുന്ന 28 പേരും ഒഴിഞ്ഞുപോയിരുന്നതിനെ തുടർന്ന്​ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

ടൗ​േട്ട ചുഴലിക്കാറ്റ്​ ശക്തിയായി വീശിയടിച്ചതോടെ ചൊവ്വാഴ്​ച കെട്ടിടത്തിന്​ ചെറിയ അനക്കമുണ്ടായിരുന്നു. തുടർന്ന്​ സുരക്ഷ കാരണത്താൽ താമസക്കാരെ ഇവിടെനിന്ന്​ മാറ്റിപാർപ്പിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

കെട്ടിടം തകർന്നുവീണതി​െൻറ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

ടൗ​േട്ട ചുഴലിക്കാറ്റ്​ ഗുജറാത്തി​െൻറ തീരപ്രദേശങ്ങളിൽ കനത്ത നാശം വിതച്ചിരുന്നു. ദിയു -ഉന പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും നാശം വിതക്കുകയായിരുന്നു. ഗുജറാത്തിൽ 45 പേർക്കാണ്​ ചുഴലിക്കാറ്റിനെ തുടർന്ന്​ ജീവൻ നഷ്​ടമായി. ഏകദേശം 69,000 വൈദ്യുത പോസ്​റ്റുകളും നിരവധി മരങ്ങളും നിലംപൊത്തി. നിരവധി കൃഷിനാശവും സംസ്​ഥാനത്ത്​ സംഭവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AhmedabadCyclone Tauktaefive storey building
News Summary - Cyclone Tauktae five-storey building collapses in Ahmedabad
Next Story