Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2021 7:32 PM IST Updated On
date_range 22 May 2021 7:32 PM IST'ടൗട്ടേ'ക്ക് പിന്നാലെയെത്തുന്നു 'യാസ്'; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
text_fieldsbookmark_border
'ടൗട്ടേ' ചുഴലിക്കാറ്റിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി ഇന്ത്യൻ തീരത്തേക്ക് ആഞ്ഞടിക്കാൻ തയ്യാറെടുക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയാണെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വിഭാഗം നൽകിക്കഴിഞ്ഞു. 'യാസ്' എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക.
ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
- ബംഗാൾ ഉൾക്കടലിൽ ആന്തമാൻ കടലിനോട് ചേർന്നാണ് നിലവിൽ ന്യൂനമർദ്ദത്തിന്റെ സ്ഥാനം. 'ടൗട്ടേ'ക്ക് കാരണമായ ന്യൂനമർദ്ദം രൂപപ്പെട്ടത് അറബിക്കടലിൽ ആയിരുന്നു.
- ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റ് രൂപത്തിലേക്ക് മാറാം. അങ്ങനെയെങ്കിൽ 'യാസ്' എന്ന പേരിലാവും അറിയപ്പെടുക. ഒമാൻ നൽകിയ പേരാണ് 'യാസ്'. മുൻകൂട്ടി തീരുമാനിച്ച പട്ടികയിൽ നിന്നാണ് ചുഴലിക്കാറ്റുകൾക്ക് പേര് തെരഞ്ഞെടുക്കുന്നത്.
- വടക്ക് വടക്ക്-പടിഞ്ഞാറ് ദിശയിലേക്കാവും കാറ്റിൻറെ ഗതി.
- മെയ് 26 ഓടുകൂടി കാറ്റ് പശ്ചിമബംഗാൾ, വടക്കൻ ഒഡിഷ തീരത്തും ബംഗ്ലാദേശ് തീരത്തുമായി അടുക്കുമെന്നാണ് കാലാവസ്ഥാപ്രവചനം.
- കരയിലെത്തുമ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വരെയാകും കാറ്റിൻറെ വേഗത.
- മെയ് 24 മുതൽ 26 വരെ പശ്ചിമബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് തീരങ്ങളിൽ ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുണ്ട്.
- ഒഡിഷയിലെ 14 ജില്ലകളിൽ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
- ദുരന്തം സംഭവിച്ചാൽ ഇടപെടാൻ നാവികസേന തയ്യാറെടുത്തിട്ടുണ്ട്.
- പശ്ചിമബംഗാളിൽ 11 ജില്ലകളിൽ ദുരന്തനിവാരണ സേനയെ നിയോഗിച്ചു.
- കാറ്റിൻറെ സഞ്ചാര പരിധിയിൽ കേരളം വരുന്നില്ലെങ്കിലും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story