എംഫൻ ശക്തിപ്രാപിക്കുന്നു; ഒഡിഷയിൽ ഏഴു ലക്ഷം പേരെ ഒഴിപ്പിക്കും
text_fieldsഭുവനനേശ്വർ: ഒഡിഷ തീരത്ത് എംഫൻ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതിനെ തുടർന്ന് വൻതോതിൽ ജനങ്ങളെ ഒഴിപ്പിക്കുന്നു. 12 ജില്ലകളിൽനിന്നായി ഏഴുലക്ഷം പേരെയായിരിക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക.
ഒഡിഷയിൽ ജനങ്ങളെ സുരക്ഷിത േകന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചു. ബലാസോർ, ബദ്രക്ക്, കേന്ദ്രപുര, പുരി, ജഗത്സിങ്പുർ, ജയ്പൂർ, മായൗർബഞ്ച് എന്നീ ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ആന്ധ്ര, ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായിരിക്കും എംഫൻ നാശം വിതക്കുക.
മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള എംഫൻ ചൊവ്വാഴ്ച രാത്രിയോടെയായിരിക്കും ഇന്ത്യൻ തീരത്തെത്തുക. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച ന്യൂനമർദം ഞായറാഴ്ച എംഫാൻ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻെറ മുന്നറിയിപ്പ്. ആദ്യം വടക്കുപടിഞ്ഞാറൻ ദിശയിലും പിന്നീട് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കും തിരിയുെമന്നാണ് നിരീക്ഷണം.
മേയ് 17 വരെ വടക്കുപടിഞ്ഞാറ് ദിശയിൽ എംഫൻ സഞ്ചരിക്കുമെന്നും ദിശയിൽ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാൾ തീരത്തെ ലക്ഷ്യമാക്കിയാകും സഞ്ചരിക്കുകയെന്നുമാണ് നിരീക്ഷണം. മധ്യ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 90 മുതൽ 100 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കി.മീ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്.
കേരളം ചുഴലിക്കാറ്റിെൻറ സഞ്ചാരപഥത്തിലില്ല. എങ്കിലും കേരള, കന്യാകുമാരി, മാലിദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും 18ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.