Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
24 മണിക്കൂറിനകം ചുഴലിക്കാറ്റ്​ തമിഴ്​നാടി​െൻറ തീരം തൊടും; ജാഗ്രത പാലിക്കാൻ നിർദേശം
cancel
Homechevron_rightNewschevron_rightIndiachevron_right24 മണിക്കൂറിനകം...

24 മണിക്കൂറിനകം ചുഴലിക്കാറ്റ്​ തമിഴ്​നാടി​െൻറ തീരം തൊടും; ജാഗ്രത പാലിക്കാൻ നിർദേശം

text_fields
bookmark_border

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട്​ തമിഴ്​നാട്ടിലും പുതുച്ചേരിയിലും വീശിയടിക്കുമെന്ന്​ കേന്ദ്ര കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം. തമിഴ്​നാടി​െൻറ തീരപ്രദേശങ്ങളിൽ, ചെന്നൈയിൽ ഉൾപ്പെടെ കനത്ത മഴ പെയ്യുമെന്നും കാറ്റും വിശിയടിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്​ നൽകി.

രക്ഷ​ാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന ആറംഗ സംഘത്തെ ഗൂഡല്ലൂരിലേക്കും ചിദംബരത്തേക്കും അയച്ചു. നവംബർ 25ന്​ വൈകി​ട്ടോടെ കാരയ്​ക്കൽ, മാമല്ലപുരം എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ്​ വീശിയടിക്കാനാണ്​ സാധ്യതയെന്ന്​ ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗം അറിയിച്ചു.

ചുഴലിക്കാറ്റ്​ തീരം തൊടുന്നതിനാൽ ജാഗ്രത പാലിക്കാനും കാലാവസ്​ഥ വകുപ്പ്​ മുന്നറിയിപ്പ്​ നൽകി. തമിഴ്​നാട്​, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ്​ ഭീഷണി ഉയർത്തും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവും കാലാവസ്​ഥ വകുപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduPuducherryCyclonic stormCyclon
Next Story