സൈറസ് മിസ്ത്രിയുടെ മരണം: ഡോക്ടർ അനഹിത പണ്ഡോളിനെതിരായ ഹരജി കോടതി തള്ളി
text_fieldsസൈറസ് മിസ്ത്രി സഞ്ചരിച്ച കാർ
മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിൽ ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ഡോളിനെതിരെ നരഹത്യക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച തള്ളി.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ദേശീയപാത 48-ൽ സെപ്തംബർ നാലിനുണ്ടായ അപകടത്തിലാണ് സൈറസ് മിസ്ത്രിയും ജഹാംഗീർ ദിൻഷാ പണ്ഡോളും കൊല്ലപ്പെട്ടത്.
അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന മിസ്ത്രിയുടെ കാർ അമിത വേഗത കാരണം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്ന് പാൽഘർ പൊലീസ് പറഞ്ഞു.
അശ്രദ്ധമായി വാഹനമോടിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മോട്ടോർ വാഹനത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഡോ. അനഹിത പണ്ഡോളിനെതിരെ പാൽഘർ പൊലീസ് കേസെടുത്തത്.
സൈറസ് മിസ്ത്രിയുടെ മരണത്തിൽ 152 പേജുള്ള തെളിവുകൾ പൊലീസ് സമർപ്പിച്ചതായി ജനുവരി ആറിന് പാൽഘർ പൊലീസ് സൂപ്രണ്ട് ബാലാസാഹേബ് പാട്ടീൽ പറഞ്ഞു.
ടാറ്റ സൺസിന്‍റെ ആറാമത്തെ ചെയർമാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് അദ്ദേഹം ചുമതലയേറ്റത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.