ലാലുവിന്‍റെ മകൾക്കെതിരെ വീണ്ടും എൻഫോഴ്സ്മെന്‍റിന്‍റെ ചാർജ്ഷീററ്
text_fieldsന്യൂഡൽഹി: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകൾ മിസ ഭാരതിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രണ്ടാമത്തെ ചാർജ് ഷീറ്റ് സമർപ്പിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് മിസക്കെതിരെ ഇ.ഡി കേസെടുത്തിട്ടുള്ളത്.
ഡിസംബർ 23നാണ് മിസക്കും ഭർത്താവ് ശൈലേഷ് കുമാറിനും എതിരെ ഇ.ഡി കേസെടുത്തത്. ഡൽഹിയിൽ അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് ഫാംഹൗസ് വാങ്ങിയെന്ന കേസിൽ ഇ.ഡി ഇരുവർക്കുമെതിരെ നേരത്തേ കേസെടുത്തിരുന്നു.
മിസാലി പാക്കേഴ്സ് ആൻഡ് പ്രിന്‍റേഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ഡൽഹിയിൽ പാലത്തിനടുത്തുള്ള ഫാം ഹൗസ് മിസയുടേയും ഭർത്താവിന്‍റെയും പേരിലാണെന്ന് ഇ.ഡി അറിയിച്ചു. 2008-09 കാലഘട്ടത്തിൽ 1.2 കോടി രൂപക്ക് വാങ്ങിച്ച ഫാം ഹൗസിന്‍റെ ഇടപാടുകൾ കള്ളപ്പണം ഉപയോഗിച്ചാണെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആരോപണം.
മിസയും ഭർത്താവും മിസാലി പാക്കേഴ്സ് ആൻഡ് പ്രിന്‍റേഴ്സിന്‍റെ മുൻ ഡയറക്ടർമായിരുന്നു എന്നും ഇ.ഡി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.