ഡി. പാണ്ഡ്യൻ: ഇടത് പാർട്ടികളുടെ ലയനം സ്വപ്നം കണ്ട നേതാവ്
text_fieldsചെന്നൈ: ഇടത് പാർട്ടികളുടെ ലയനം സ്വപ്നം കണ്ട അപൂർവം നേതാക്കളിലൊരാളായിരുന്നു ഡി. പാണ്ഡ്യൻ. 88-ാം വയസിൽ വിടവാങ്ങും വരെ ആ ഐക്യത്തിന് വേണ്ടി നിലകൊള്ളുകയും അത് ഉറെക്ക പറയുകയും ചെയ്ത പാണ്ഡ്യൻ ഇടത് രാഷ്ട്രീയത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച നേതാവ് കൂടിയായിരുന്നു.
സി.പി.ഐ- സി.പി.എം ലയനം നടക്കാത്തതിൽ അദ്ദേഹം എന്നും േവദനിച്ചിരുന്നു. ഇടതല്ലാത്ത മറ്റ് പാർട്ടികളുമായുള്ള സഹകരണത്തെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് ഇരു കമ്യൂണിസ്റ്റ് പാർട്ടികളും പരസ്പരം ലയിക്കണമെന്നതായിരുന്നു നിലപാട്. അത് അഭിമുഖങ്ങളിൽ തുറന്ന് പറയുകയും ചെയ്തു. ഇരു പാർട്ടികളിലെയും ഭൂരിപക്ഷം പ്രവർത്തകരും ലയനം ആഗ്രഹിക്കുന്നുണ്ട്. എന്നിട്ടും നേതാക്കൾ അതിന് വേണ്ടി ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം പരിതപിച്ചു.
ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ സംഘപരിവാര്‍ അജണ്ടകൾക്കെതിരെ വിശാലമായ ചെറുത്തുനിൽപ്പുണ്ടാകണമെന്ന നിലപാടും അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നു.
രാജീവ് ഗാന്ധി കൊല്ലപ്പെടുേമ്പാൾ പരിഭാഷകനായി ഒപ്പമുണ്ടായിരുന്നത് പാണ്ഡ്യൻ
രാജീവ് ഗാന്ധി കൊല്ലപ്പെടുന്ന ശ്രീപെരുമ്പുത്തൂരില്‍ അേദ്ദഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ നിയോഗിച്ചിരുന്നത് ഇംഗ്ലീഷ് അദ്ധ്യാപകൻ കൂടിയായ ഡി.പാണ്ഡ്യനെയായിരുന്നു. അേദ്ദഹത്തിന്റെ ഇടത് വശത്ത് പരിഭാഷകനായി പാണ്ഡ്യനും വലത് വശത്ത് ബോഡിഗാര്‍ഡുമാണ് സ്ഫോടന സമയത്തുണ്ടായിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ചിന്നിച്ചിതറിയപ്പോൾ, പത്തടി ദൂരത്തേക്ക് തെറിച്ച് വീണതാണ് പാണ്ഡ്യന് ഭാഗ്യമായത്. ശരീരമാസകലം പൊള്ളലേറ്റ പാണ്ഡ്യൻ ദീർഘകാലത്തെ ആശുപത്രിവാസ ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ആശുപത്രി കിടക്കയിൽ നിന്ന് തന്നെ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. അന്ന് ശരീരത്തിൽ തുളച്ച് കയറിയ ലോഹകഷണങ്ങളുമായാണ് അദ്ദേഹം പിന്നീടുള്ള കാലം ജീവിച്ചത്.
ജയലളിതയുടെ പിറന്നാള്‍ ആശംസ
ഡി.പാണ്ഡ്യന്‍റെ എൺപതാം പിറന്നാളിന് തമിഴകത്തിന്‍റെ പുരട്ച്ചി തലൈവി ജയലളിത വീട്ടിലെത്തി ആശംസ നേർന്നത് വാർത്തയായപ്പോൾ, അവരുമായി പാർട്ടി തലത്തിലുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. എന്തിന് വന്നു എന്ന് അവരോട് തന്നെ ചോദിക്കണമെന്നും വിശദീകരിച്ചു.
കാരൈക്കുടിയിലെ അളകപ്പ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ഇംഗ്ലീഷ് സാഹിത്യം, നിയമം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യൻ റയിൽവേ ലേബർ യൂനിയൻ പ്രസിഡന്‍റ്, സി.പി.ഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപർ, തമിഴ്‌നാട് ആർട്ട് ആൻഡ് ലിറ്റററി ഫെഡറേഷൻ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.