ദാദ്രി: 15 പ്രതികളും ജയിൽമോചിതരായി
text_fieldsന്യൂഡൽഹി: ഗോമാംസം വിളമ്പിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്ന കേസിലെ 19 പ്രതികളിൽ 15 പേരും ജാമ്യം നേടി ജയിൽമോചിതരായി. പ്രധാന പ്രതിയും ബി.ജെ.പി നേതാവിെൻറ മകനുമായ വിശാൽ റാണക്കാണ് അലഹാബാദ് ഹൈകോടതി ഏറ്റവുമൊടുവിൽ ജാമ്യം അനുവദിച്ചത്. കേസ് അതിവേഗ കോടതിയിൽ വിചാരണക്ക് എത്തിച്ചിട്ടും പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ തയാറാകാതിരുന്നതിനെ തുടർന്നാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.
അടുത്ത വാദം കേൾക്കൽ ആഗസ്റ്റ് ഒമ്പതിന് നടക്കാനിരിക്കേയായിരുന്നു അലഹബാദ് ഹൈകോടതി വിശാലിന് ജാമ്യം അനുവദിച്ചത്. മറ്റു പ്രതികൾക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തിൽ വിശാലിനുമാത്രം നിഷേധിക്കുന്നതിൽ ന്യായമില്ല എന്ന് കോടതി വ്യക്തമാക്കി. ജാമ്യം അനുവദിച്ച നടപടിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് അഖ്ലാഖിെൻറ അഭിഭാഷകൻ സയ്യിദ് ഫർമാൻ അഹ്മദ് നദ്വി അറിയിച്ചു.
ശ്രീ ഒാം, രൂപേന്ദ്ര വിവേക് എന്നീ പ്രതികളാണ് ജയിലിലുള്ളത്. പ്രതികളിലൊരാളായ രവിൻ സിസോദിയ ജയിലിൽ കൊല്ലപ്പെട്ടപ്പോൾ കേന്ദ്ര മന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കൾ പ്രതിയുടെ മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.