ഗോശാലകൾ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നേടണം
text_fieldsന്യൂഡൽഹി: ഗോശാലകളും ഡെയറി ഫാമുകളും പതിനഞ്ചു ദിവസത്തിനകം മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി നിർദേശം നൽകി. വീഴ്ച വരുത്തിയാൽ കർശന നടപടിയെടുക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
15ഓ അതിലധികമോ കന്നുകാലികളുള്ള എല്ലാ ഗോശാലകളും ഡെയറി ഫാമുകളും ഡെയറി കോളനികളിൽ പ്രവർത്തിക്കുന്ന എല്ലാ ഡെയറികൾക്കും നിർദേശം ബാധകമാണ്. സമീപകാല കോടതി ഉത്തരവുകളുടെയും ഹരിത ട്രൈബ്യൂണലിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മാർഗ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ഇവ പാലിക്കണം, ഇല്ലെങ്കിൽ നിയമനടപടി ആരംഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.
മലിനീകരണ തോതനുസരിച്ച് ഗോശാലകളെയും ഡെയറികളെയും ഓറഞ്ച്, ഗ്രീൻ വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.