ദൈലലാമയുടെ കൺമുന്നിൽ, അഭയ യാത്രയുടെ അംഗരക്ഷകൻ
text_fieldsഗുവാഹതി: തിബത്തൻ ആത്മീയ നേതാവ് ദൈലലാമക്കോ മുൻ ജവാനോ വൈകാരികത നിറഞ്ഞ ആ കൂടിക്കാഴ്ച വാക്കുകളിൽ ഒതുക്കാനായില്ല. തിബത്തിൽനിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ അകമ്പടിയായ ആസാം റൈഫിൾസിലെ അഞ്ച് അംഗരക്ഷകരിൽ ഒരാളെ 58 വർഷത്തിനുശേഷം ദലൈലാമ കണ്ടുമുട്ടുകയായിരുന്നു. ഇരുവരുടെയും ജീവിതത്തിൽ തീർച്ചയായും അത്യപൂർവ അനുഭവം. 1959ലായിരുന്നു ചൈനയുടെ കണ്ണുവെട്ടിച്ച് ലാമ ഇന്ത്യയിലേക്ക് കടന്നത്. അപ്പോൾ അദ്ദേഹത്തിന് അകമ്പടിയായത് അഞ്ച് ഇന്ത്യൻ ജവാന്മാരായിരുന്നു. അതിെലാരാളായ നരൻ ചന്ദ്രദാസിനെയാണ് ദലൈലാമ ഞായറാഴ്ച കണ്ടുമുട്ടിയത്. അസം സർക്കാർ സംഘടിപ്പിച്ച ‘നമാമി ബ്രഹ്മപുത്ര’ ഉത്സവവേദിയിൽ അവർ പരസ്പരം ആശ്ലേഷിച്ചു.
‘‘നന്ദി...58 വർഷങ്ങൾക്ക് മുമ്പ് എനിക്ക് അകമ്പടി സേവിക്കുകയും വഴികാട്ടിയാവുകയും െചയ്ത ആസാം റൈഫിൾസിലെ പഴയ അംഗെത്ത കണ്ടുമുട്ടിയതിൽ നന്ദി’’ -ദൈലലാമ വികാരഭരിതനായി. ദാസിനോട് വീണ്ടും അദ്ദേഹം പറഞ്ഞു: ‘‘നിങ്ങളുടെ മുഖം കാണുേമ്പാൾ എെൻറ വാർധക്യം ഞാൻ തിരിച്ചറിയുന്നു’’ -മുൻ ജവാനെ പൊന്നാടയണിയിച്ച് ദലൈലാമ പറഞ്ഞു. 76 കാരനായ ദാസ് ആസാം റൈഫിൾസിെൻറ യൂനിഫോം ധരിച്ചാണ് കൂടിക്കാഴ്ചക്കെത്തിയത്. സർവിസിൽ കയറി രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ദൈലലാമയെ അതിർത്തി കടത്തി ഇന്ത്യയിലെത്തിക്കാനുള്ള സായുധഭടന്മാർക്കൊപ്പം നിയോഗിക്കപ്പെട്ടത്. അരുണാചലിലെ തവാങ്ങിൽ പരിശീലനത്തിനു ശേഷം ചൈന അതിർത്തിയിലെ ലുങ്ലയിലായിരുന്നു ആദ്യ നിയമനം. സുതാൻങ്ബോയിൽ നിന്ന് ലാമയെ സുരക്ഷിതമായി കൊണ്ടുവന്നതും ആസാം റൈഫിൾസായിരുന്നു. ശക്തി എന്ന സ്ഥലത്തുെവച്ചാണ് ദാസ് അടക്കം അഞ്ചംഗ സായു സംഘം ദലൈലാമയുടെ അംഗരക്ഷകരായത്.
‘ഞാൻ ഇന്ത്യൻ സംസ്കാരത്തിെൻറ സന്ദേശവാഹകൻ’
ഗുവാഹതി: ഏറെക്കാലം ഇന്ത്യയുടെ അതിഥിയായി കഴിയുന്ന ഞാൻ ഇൗ സംസ്കാരത്തിെൻറ സന്ദേശവാഹകനായെന്ന് തിബത്തൻ ആത്മീയ നേതാവ് ദലൈലാമ. കഴിഞ്ഞ 58 വർഷമായി ഇന്ത്യൻ സർക്കാറിെൻറ അതിഥിയാണ്. ഇന്ത്യൻ സംസ്കാരത്തിെൻറ സേന്ദശം പകർന്ന് അതിനുള്ള നന്ദി പ്രകടിപ്പിക്കുകയാണിപ്പോൾ. കഴിഞ്ഞ കുറച്ചുവർഷമായി ഭാരതപുത്രനായാണ് ഞാൻ സ്വയം വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് കുറച്ചു വർഷം മുമ്പ് എന്നെ വന്നുകണ്ട ചൈനീസ് മാധ്യമപ്രവർത്തകർ ചോദിച്ചു.
എെൻറ മസ്തിഷ്കത്തിെൻറ ഒാേരാഭാഗവും ‘നളന്ദചിന്ത’കളാൽ നിറഞ്ഞിരിക്കുന്നു എന്നാണ് ഞാൻ നൽകിയ മറുപടി. അര നൂറ്റാണ്ടിലേറെയായി എെൻറ ശരീരത്തെ നിലനിർത്തുന്നത് ഇന്ത്യൻ പരിപ്പും ചപ്പാത്തിയുമാണ്. അതുകൊണ്ടുതന്നെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഞാൻ ഇന്ത്യക്കാരനാണ്. ആത്യന്തികമായി നമ്മൾ എല്ലാവരും മനുഷ്യരാണെന്ന് മനസ്സിലാക്കിയാൽതന്നെ ഇപ്പോഴുള്ള പ്രശ്നങ്ങളും ഭിന്നതകളും കുറച്ചുകൊണ്ടുവരാനാകും. ഗുവാഹതി സർവകലാശാലയിൽ പ്രഭാഷണത്തിനെത്തിയ അദ്ദേഹത്തിെൻറ ആത്മകഥയുടെ (‘എെൻറ ഭൂമി, എെൻറ ജനത’) ആസാമീസ് പരിഭാഷയും ചടങ്ങിൽ പ്രകാശനം ചെയ്തു. അഹിംസയിലും ലോക സമാധാനത്തിലും തനിക്ക് ശുഭാപ്തിയാണ് ഉള്ളതെന്ന് ദലൈലാമ വ്യക്തമാക്കി. സുന്ദരമായ ത്വക്കിെൻറ രഹസ്യം പുറത്തുപറയാനാവില്ലെന്ന് ദലൈലാമ വ്യക്തമാക്കി. ആ രഹസ്യം സൂക്ഷിക്കാനാണ് ഇഷ്ടം. ‘‘എൺപത് കഴിഞ്ഞ തന്നോട് പലപ്പോഴും ആളുകൾ ചോദിച്ചിട്ടുണ്ട്. കണ്ടാൽ എഴുപത് വയസ്സാണ് േതാന്നുക. എന്താണ് അതിെൻറ രഹസ്യം? ചോദിക്കുന്നവരോട് ഞാൻ പറയും- ‘‘അതാണ് എെൻറ രഹസ്യം. ഞാൻ അത് നിങ്ങേളാട് പറയില്ല.’’ മനഃശാന്തിയാണ് വളരെ പ്രധാനം. പുറത്തു കാണുന്ന സൗന്ദര്യത്തെക്കാൾ കൂടുതൽ പ്രാധാന്യം, ആന്തരികമായ സൗന്ദര്യത്തിനാണ്. ‘‘സാമൂഹിക ജീവിതത്തിൽ വനിതകൾക്ക് കൂടുതൽ പങ്കുവഹിക്കാനുണ്ട്. അവർ കൂടുതൽ സജീവമാകണം. സ്ത്രീകൾ കൂടുതൽ ശക്തരാണ്. എെൻറ ആദ്യെത്ത അധ്യാപിക അമ്മയാണ്. മറ്റാരുമല്ല.’’ ^അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.