യു.പിയിൽ പത്രസമ്മേളനത്തിനിടെ 31 ദലിത് പ്രവർത്തകരെ അറസ്റ്റു ചെയ്തു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ ദലിതുകൾക്കുനേരെയുള്ള അക്രമങ്ങൾെക്കതിരെ വാർത്തസമ്മേളനം നടത്തുന്നതിലും സർക്കാർ ‘വിലക്ക്’. ദലിതുകൾെക്കതിരായ അക്രമങ്ങളിലും മുഖ്യമന്ത്രിയുടെ സമീപനത്തിനുമെതിരെ വാർത്തസമ്മേളനം നടത്താനെത്തിയ പ്രശസ്ത ദലിത് മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ 40 പേരെയാണ് കസ്റ്റഡിയിലെടുത്ത് മണിക്കൂറോളം പൊലീസ് വാനിൽ തടഞ്ഞുവെച്ചത്.
ലഖ്നോ പ്രസ്ക്ലബിൽ തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. എസ്.ആർ. ദാരാപുരി, രാംകുമാർ ഉൾപ്പെടെ എട്ടു പേരെയാണ് ഇവിടെനിന്ന് അറസ്റ്റ് ചെയ്തത്. മറ്റ് 31 പേരെ താമസസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ദലിത് വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന് ഗൗതം ബുദ്ധെൻറ രൂപം കൊത്തിയ 125 കിലോ ഭാരമുള്ള സോപ്പ് നൽകാൻ ഞായറാഴ്ച ഗുജറാത്തിൽനിെന്നത്തിയ 45 ദലിത് പ്രവർത്തകരെ ഝാൻസിയിൽ ബലമായി തടഞ്ഞ് തിരിച്ചയച്ചിരുന്നു.
ദാരാപുരി, രാംകുമാർ (ഡൈനാമിക് ആക്ഷൻ ഗ്രൂപ്), രമേഷ് ദീക്ഷിത് (എൻ.സി.പി), കുൽദീപ് (ദലിത് അധികാർ മഞ്ച്), പി.സി. കുരീൽ (ഭാഗീധാരി ആന്ദോളൻ), ആശിഷ് അവസ്തി (പി.യു.സി.എൽ) തുടങ്ങിയവരാണ് അറസ്റ്റിലായത്. സെമിനാറും വാർത്ത സമ്മേളനവും നടത്താൻ ഉച്ചക്ക് 12.30 എത്തിയപ്പോഴായിരുന്നു സംഭവം. രണ്ടു മണിക്കായിരുന്നു പരിപാടി. രാവിലെ മുതൽ പ്രസ്ക്ലബ് മുഴുവൻ പൊലീസ് വലയത്തിലായി. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് വാർത്തസമ്മേളനം പാടില്ലെന്ന് അറിയിച്ചു. നേരേത്ത ബുക്ക് ചെയ്ത പ്രകാരമാണ് വന്നതെന്ന് പറഞ്ഞുവെങ്കിലും അനുവദിച്ചില്ല. സംഭവമറിെഞ്ഞത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡൻറ് രമേഷ് ദീക്ഷിത് ഉൾപ്പെടെയുള്ളവരെ ക്ലബിന് സമീപത്തുള്ള പൊലീസ് വാനിലേക്ക് അറസ്റ്റ് ചെയ്ത് നീക്കി. കൈവശമുള്ള മൊബൈൽ ഫോണുകൾ കൈക്കലാക്കി. പിന്നീട് അഞ്ചു മണിക്കൂർ വാനിൽ തന്നെ ഇരുത്തി.
സെമിനാറും വാർത്തസമ്മേളനവും നടത്താനാണ് വന്നതെന്ന് പറഞ്ഞുവെങ്കിലും എ.ഡി.എം അനുവദിച്ചില്ലെന്ന് രമേഷ് ദീക്ഷിത് ‘മാധ്യമ’ത്തോട് പറഞ്ഞു. ആരെയും ഫോണിൽ ബന്ധപ്പെടാനും സമ്മതിച്ചില്ല. 25,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് പിന്നീട് വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ചെയ്തവർെക്കതിരെ ക്രിമിനൽ നടപടിക്രമം നിയമത്തിലെ 151 വകുപ്പ് ഉൾപ്പെടെയാണ് ചുമത്തിയത്. പരിപാടിയിൽ പെങ്കടുക്കാനായി വന്ന 31 ദലിത് പ്രവർത്തകരെ രാവിലെതന്നെ താമസിച്ചിരുന്ന ചൗക്കിലെ നെഹ്റു യുവകേന്ദ്ര ഗസ്റ്റ്ഹൗസിൽനിന്ന് അറസ്റ്റ് ചെയ്തു. ഇവരെയും വാനിൽതന്നെ ഇരുത്തി. മുൻ െഎ.പി.എസ് ഉദ്യോഗസ്ഥൻകൂടിയായ ദാരാപുരി എസ്.പി, ബി.എസ്.പി സർക്കാറുകളുടെ നടപടികൾെക്കതിരെ രംഗത്തുവന്നിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞയാഴ്ച കിഴക്കൻ യു.പിയിൽ രണ്ട് ദലിത് സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയാവുകയും സഹാറൻപുരിൽ ഠാകുർ അക്രമത്തിൽ ഒരു ദലിത് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഖുഷിനഗറിലെ മുസഫർനഗറിൽ മഹാ ദലിതുകളെ മുഖ്യമന്ത്രി സന്ദർശിക്കുന്നതിെൻറ തലേന്ന് ഉദ്യോഗസ്ഥർ സോപ്പ് വിതരണം ചെയ്തതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.