മകൾ ദലിത് എം.എൽ.എയെ വിവാഹം ചെയ്തു; ക്ഷേത്രത്തിലെ പൂജാരി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsചെന്നൈ: ദലിത് വിഭാഗത്തിൽ പെട്ട എ.ഐ.ഡി.എം.കെ എം.എൽ.എയെ വിവാഹം ചെയ്തതിന് ബ്രാഹ്മണ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു.കല്ലാകുറിച്ചി മണ്ഡലത്തിലെ എം.എൽ.എയായ പ്രഭുവുവിനെയാണ് പെൺകുട്ടി വിവാഹം ചെയ്തത്. തിങ്കളാഴ്ചയായിരുന്നു വിവാഹമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വിവാഹത്തിന് സമ്മതമില്ലാതിരുന്ന പിതാവ് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാൾ ക്ഷേത്രത്തിലെ പൂജാരി കൂടിയാണ്. പ്രഭുവിന് 36 വയസ്സും പെൺകുട്ടിക്ക് 19 വയസ്സുമാണുള്ളത്.
''പെൺകുട്ടിയും എം.എൽ.എയും പ്രണയത്തിലായിരുന്നുവെന്നത് വാസ്തവമാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സമയം മുതൽ പ്രണയമുണ്ടായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രണയത്തിലായിട്ട് നാലുമാസമേ ആയിട്ടുള്ളൂ എന്നാണ് എം.എൽ.എ പറയുന്നത്'' - പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
പ്രഭു തങ്ങളുടെ വീട്ടിൽ വളർന്നവനാണെന്നും തങ്ങൾ അവനെ മകനെപ്പോലെയാണ് കണ്ടതെന്നും ഇപ്പോൾ വിശ്വാസ വഞ്ചന നടത്തിയെന്നും പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളോട് വിവാഹത്തിന് സമ്മതം ചോദിച്ചെങ്കിലും അവർ അനുവദിച്ചില്ലെന്ന് പ്രഭു പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.