പൊതു ശ്മശാനത്തിൽ കയറ്റിയില്ല; ദലിത് വയോധികയുടെ മൃതദേഹം കാട്ടിൽ സംസ്കരിച്ചു
text_fieldsഷിംല: മേൽജാതിക്കാർ പൊതു ശ്മശാനത്തിൽ കയറ്റാൻ അനുവദിക്കാത്തതിനെ തുടർന്ന് ദലിത് വയോധികയുടെ മൃതദേഹം കാട്ടിൽ സംസ്കരിക്കാൻ നിർബന്ധിതരായെന്ന് ബന്ധുക്കൾ. ഹിമാചൽപ്രദേശിലെ കുളു ജില്ലയിലാണ് സംഭവം.
ധാരാ ഗ്രാമത്തിൽ മരിച്ച നൂറു വയസ്സിനോടടുത്ത വൃദ്ധക്കാണ് ജാതിവിവേചനത്തെത്തുടർന്ന് ഗ്രാമത്തിൽ അന്ത്യവിശ്രമം സാധിക്കാതെപോയത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര ഗ്രാമ ശ്മശാനത്തിനു മുന്നിൽ എത്തിയെങ്കിലും അവിടെ ഉണ്ടായിരുന്ന മേൽജാതിക്കാരിൽ ചിലർ അകത്ത് കയറ്റാൻ അനുവദിച്ചില്ലെന്ന് വൃദ്ധയുടെ ചെറുമകൻ തപെ രാം പറഞ്ഞു.
അവിടെ സംസ്കരിച്ചതിെൻറ പേരിൽ ദൈവകോപം സംഭവിച്ചാൽ അതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് മേൽജാതിക്കാർ പറഞ്ഞുവെന്നും ഇതുമൂലം കാട്ടിൽ കൊണ്ടുപോയി സംസ്കരിക്കാൻ നിർബന്ധിതരായി എന്നും രാം പറയുന്നു.
ഇയാൾ ഇക്കാര്യങ്ങൾ വിവരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി കുളു ഡെപ്യൂട്ടി കമീഷണർ യൂനുസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.