തമിഴ്നാട്ടിൽ ദലിത് കുടുംബത്തിനുനേരെ ആക്രമണം; 12 വയസ്സുകാരൻ വെേട്ടറ്റു മരിച്ചു
text_fieldsവില്ലുപുരം: ദലിത് കുടുംബത്തിനുനേരെ അജ്ഞാതരായ ഒരു സംഘമാളുകൾ നടത്തിയ ആക്രമണത്തിൽ കഴുത്തിന് വെേട്ടറ്റ് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു. കുട്ടിയുടെ മാതാവിനും പതിനഞ്ചുകാരിയായ സഹോദരിക്കും പരിക്കേറ്റു. ആക്രമികൾ ഇരുവെരയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 22ന് പുലർച്ചയായിരുന്നു വെള്ളമ്പുത്തൂരിൽ ദലിത് കുടുംബത്തിനുനേരെ ആക്രമണം നടന്നത്.
തലക്കു പരിക്കേറ്റ് അബോധാവസ്ഥയിലായ പെൺകുട്ടിെയയും മാതാവിെനയും പുതുച്ചേരിക്കടുത്തുള്ള ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ(ജെ.െഎ.പി.എം.ഇ.ആർ) പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയിലാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ആക്രമണത്തിെൻറ കാരണം പൊലീസ് അന്വേഷിക്കുകയാണ്. ഭൂമിസംബന്ധമായ തർക്കമാണ് ആക്രമണത്തിനുപിന്നിലെന്ന രാഷ്ട്രീയ പാർട്ടികളുടെ സംശയങ്ങളും അന്വേഷിക്കുന്നുണ്ട്.
കുറ്റവാളികളെ എത്രയും പെെട്ടന്ന് പിടികൂടണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും പട്ടാളി മക്കൾ കച്ചി നേതാവ് അൻപുമണി രാമദോസ് ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് എസ്.ഡി.പി.െഎ തമിഴ്നാട് പ്രസിഡൻറ് കെ.കെ.എസ്.എം. ടെഹ്ലാൻ ബാഖഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.