കാമുകനും സുഹൃത്തുക്കളും ചേർന്ന് ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പഞ്ചാബിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും േചർന്ന് ബലാത്സംഗം ചെയ്തു. ജലന്ദറിലാണ് സംഭവം.
പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ എട്ടുപേർക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും െചയ്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദലിത് കുടുംബത്തിലെയാണ് പെൺകുട്ടി. കേസിലെ പ്രധാന പ്രതിയായ സന്ദീപുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.
മാർച്ച് 15ന് പെൺകുട്ടിയെ വിളിച്ച സന്ദീപ് 16ന് രാവിലെ ഹരിയാന സിർസ ജില്ലയിലെ മൻഡി ദാബ്വാലിയിലെ ബസ് സ്റ്റാൻഡിലെത്താൻ നിർദേശിക്കുകയായിരുന്നു. ജലന്ദറിലെത്തിയശേഷം വിവാഹം കഴിക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തു.
മാർച്ച് 16ന് രാവിലെ ആറുമണിയോടെ പെൺകുട്ടി വീടുവിട്ടിറങ്ങി. പഞ്ചാബിലെ കിലാൻവാലിയെത്തിയ പെൺകുട്ടിയെ സന്ദീപ് ജലന്ദറിലെത്തിക്കുകയായിരുന്നു. അവിടെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു.
എന്നാൽ മുറിയിൽ സന്ദീപിന്‍റെ സുഹൃത്തുക്കളായ രൻജീത്, ലമ്പു, ബില്ല, രാഹുൽ, സയ്ന്യ, സന്തോഷ്, തിരിച്ചറിയാത്ത ഒരാളും ഉണ്ടായിരുന്നു. പെൺകുട്ടിയെ അവിടെവെച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തു. ശേഷം മാർച്ച് 20ന് രാവിലെ 10 മണിയോടെ പെൺകുട്ടിയെ വീടിന്‍റെ മുമ്പിൽ ഉപേക്ഷിച്ചു. പ്രതികളായ അഞ്ചുപേരെ കണ്ടെത്താൻ പരിശോധന ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.