ബി.ജെ.പി നേതാവ് മാലയിട്ടു; ദലിത് അഭിഭാഷകർ അംബേദ്ക്കർ പ്രതിമ ഗംഗാജലം തളിച്ച് ശുദ്ധമാക്കി
text_fieldsമീററ്റ്: ഉത്തർ പ്രദേശിെല മീററ്റിൽ ഒരു സംഘം ദലിത് അഭിഭാഷകർ ബി.ആർ. അംബേദ്ക്കറിെൻറ പ്രതിമ പാലും ഗംഗാജലവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറി സുനിൽ ബൻസാൽ പ്രതിമയിൽ ഹാരാർപ്പണം ചെയ്തതിനു പിറകെയാണ് അഭിഭാഷകരുടെ വൃത്തിയാക്കൽ. ജില്ലാക്കോടതിക്ക് സമീപം സ്ഥാപിച്ച പ്രതിമ ബി.ജെ.പി നേതാവിെൻറ ഹാരാർപ്പണം മൂലം വൃത്തിഹീനമായെന്ന് അഭിഭാഷകർ പറഞ്ഞു.
ബി.ജെ.പി സർക്കാർ ദലിതുകളെ അടിച്ചമർത്തുകയാണ്. അവർക്ക് അംബേദ്ക്കറെ കൊണ്ട് ഒന്നും െചയ്യാനില്ല. പക്ഷേ, എന്നിട്ടും അവർ അദ്ദേഹത്തിെൻറ പേര് ഉപയോഗിക്കുന്നത് പാർട്ടി വളർത്താനായി ദലിതുകളെ ആകർഷിക്കാനാണെന്നും അഭിഭാഷകർ ആരോപിക്കുന്നു.
ദലിത്- ബുദ്ധിസ്റ്റ് വിഭാഗങ്ങളെ അസ്പൃശ്യതക്കെതിരെ അണിനിരത്തുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് അംബേദ്ക്കറെന്നും വംശീയത പറയുന്ന ബി.ജെ.പി അദ്ദേഹത്തിെൻറ ആശയങ്ങൾ അംഗീകരിക്കുന്നില്ലെന്നും അഭിഭാഷകർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.