ജിഗ്നേഷ് മേവാനി സ്വതന്ത്രൻ; കോൺഗ്രസ് പിന്തുണക്കും
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ദലിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്രനായി ജനവിധി തേടും. ബനസ്കന്ദ ജില്ലയിലെ വദഗാം പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മേവാനിയെ കോൺഗ്രസ് പിന്തുണക്കും. മേവാനിയുമായുണ്ടാക്കിയ ധാരണയനുസരിച്ച് ഇൗ മണ്ഡലത്തിെല സിറ്റിങ് എം.എൽ.എ മാനിഭായ് വഗേല മത്സരത്തിൽനിന്ന് വിട്ടുനിൽക്കും. പാർട്ടി നിർദേശമനുസരിച്ച് മത്സരത്തിൽനിന്ന് പിൻവാങ്ങുകയാണെന്ന് വഗേല പറഞ്ഞു. യുവജനങ്ങളുടെയും ദലിത് പ്രക്ഷോഭകരുെടയും അഭ്യർഥനമാനിച്ചാണ് മത്സരരംഗത്തിറങ്ങുന്നതെന്ന് മേവാനി വാർത്താലേഖകരോട് പറഞ്ഞു. ബി.െജ.പിയുടെ വിജയ് ചക്രവർത്തിയാണ് ഇവിടെ എതിർ സ്ഥാനാർഥി.
ഭരണകക്ഷിയായ ബി.ജെ.പി ആണ് മുഖ്യശത്രുവെന്ന് വ്യക്തമാക്കിയ മേവാനി തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റിൽ പറഞ്ഞു. മേവാനിക്കെതിരെ സ്ഥാനാർഥിയെ നിർത്തില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. പത്രിക നൽകാനുള്ള അവസാന ദിവസമായ ഇന്നലെ കോൺഗ്രസിെൻറ അവസാന പട്ടികയും പ്രഖ്യാപിച്ചു. ജന. സെക്രട്ടറി ഒാസ്കർ ഫെർണാണ്ടസ് ആണ് 14 പേരുടെ പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം രാത്രി കോൺഗ്രസ് 78 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
വദഗാം മണ്ഡലത്തിൽ ജിഗ്നേഷ് മേവാനിയെ പിന്തുണക്കും. നാല് സിറ്റിങ് എം.എൽ.എ മാർക്ക് പകരം പിന്നാക്ക സമുദായ നേതാവ് അൽപേഷ് ഠാകോർ അടക്കമുള്ളവർക്ക് കോൺഗ്രസ് ടിക്കറ്റ് നൽകി. ബി.ജെ.പി തിങ്കളാഴ്ച പുറത്തിറക്കിയ അവസാന സ്ഥാനാർഥിപ്പട്ടികയിൽ 34 സ്ഥാനാർഥികളുണ്ട്. മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പേട്ടൽ ഉൾപ്പെടെ അഞ്ച് സിറ്റിങ് എം.എൽ.എമാർക്ക് സീറ്റില്ല. ഇത്തവണ മത്സരത്തിനില്ലെന്ന് ആനന്ദ്ബെൻ പേട്ടൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 182 അംഗസഭയിലേക്ക് ഡിസംബർ ഒമ്പതിനും 14നുമാണ് വോെട്ടടുപ്പ്. ഡിസംബർ 18നാണ് വോെട്ടണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.