തമിഴ്നാട്ടിൽ ദലിത് പഞ്ചായത്ത് പ്രസിഡൻറിനെ തറയിലിരുത്തി; ജാതിവിവേചനം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ദലിത് പഞ്ചായത്ത് പ്രസിഡൻറിനെ തറയിലിരുത്തി ജാതിവിവേചനം. ഗൂഡല്ലൂർ ജില്ലയിൽ നടന്ന ഒരു യോഗത്തിലാണ് മറ്റ് അംഗങ്ങൾക്കെല്ലാം കസേരകൾ നൽകി പ്രസിഡൻറിനെ തറയിലിരുത്തിയത്.
തീർകുത്തിട്ടായി പഞ്ചായത്ത് പ്രസിഡൻറ് രാജേശ്വരിക്കാണ് ദുരനുഭവമുണ്ടായത്. വൈസ് പ്രസിൻറിെൻറ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിലാണ് സംഭവമുണ്ടായതെന്ന് രാജേശ്വരി പറഞ്ഞു. കഴിഞ്ഞ ജനുവരിയാണ് അവർ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.
500 കുടുംബങ്ങൾ ഉൾപ്പെടുന്നതാണ് തീർകുത്തിട്ടായി പഞ്ചായത്ത്. ഇതിൽ ഭൂരിപക്ഷവും വണിയ ജാതിയിൽ ഉൾപ്പെടുന്ന കുടുംബങ്ങളാണ്. 100ഓളം എസ്.സി വിഭാഗത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങളുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം എസ്.സി സംവരണമാണ്.
സംഭവത്തിൽ വൈസ് പ്രസിഡൻറ് മോഹൻ രാജിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.