മുറിവുണങ്ങാതെ ദലിതർ
text_fieldsമുംബൈ: പുണെയില്‍ ഭീമ കൊരെഗാവ് യുദ്ധസ്മരണക്കിടെയുണ്ടായ സംഘര്‍ഷം പ്രതിഷേധത്തിന് വഴിമാറുന്നു. ആക്രമണത്തെ ദലിത്--മറാത്ത സംഘര്‍ഷമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ പ്രകാശ് അംബേദ്കറും മറാത്തസംഘടനകളും രംഗത്തുവന്നു.
തിങ്കളാഴ്ച ദലിതർക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് അംബേദ്കറുടെ പേരമകൻ പ്രകാശ് അംബേദ്കര്‍ ആഹ്വാനം ചെയ്ത മഹാരാഷ്ട്രബന്ദ് ബുധനാഴ്ച വൈകീട്ട് നാലോടെ പിന്‍വലിച്ചെങ്കിലും ദലിതരുടെ മനസ്സിലെ മുറിവ് ഉണങ്ങിയില്ല.
മറാത്തകളുടെ അനിഷ്ടമുണ്ടായിരുന്നുവെങ്കില് ഞായറാഴ്ച പ്രേരണസംഗമം നടക്കുമായിരുന്നില്ലെന്ന് പ്രകാശ് പറഞ്ഞു. മറാത്തസംഘടനയായ സമ്പാജി ബ്രിഗേഡ് പരിപാടിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദലിതുകള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ചും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും മറാത്ത ക്രാന്തി മോര്‍ച്ചയും രംഗത്തുവന്നു.
1818 ജനുവരി ഒന്നിന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം നിന്ന് മറാത്ത സാമ്രാജ്യത്തിെൻറ ഭാഗമായ പേഷ്വസൈന്യത്തെ തുരത്തിയതിെൻറ ഓര്‍മദിവസമായ തിങ്കളാഴ്ച ഭീമ കൊരെഗാവില്‍ എത്തിയ ദലിതർക്കു നേരെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഒരാള്‍ മരിക്കുകയും ചെയ്തു.
ജാതീയമായി തങ്ങളെ അധിക്ഷേപിച്ച ബ്രാഹ്മണരായ പേഷ്വകളെ തുരത്തിയതിെൻറ ഓര്മദിവസമായാണ് ദലിതർ ഈ ദിവസത്തെ കാണുന്നത്. എന്നാൽ, ബ്രിട്ടീഷുകാരുടെ ജയമാണ് ആഘോഷിക്കുന്നതെന്ന് ആരോപിച്ച് ഹിന്ദുത്വസംഘടനകള് രംഗത്തുവരുകയായിരുന്നു. ബി.ജെ.പിയെയും ആര്.എസ്.എസിനെയും നവ പേഷ്വകളെന്ന് വിശേഷിപ്പിച്ച് അവർക്കെതിരെ പ്രേരണസംഗമവും നടത്തി.
സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതിന് ഹിന്ദുത്വസംഘടനകളായ സമസ്ത ഹിന്ദു അഗാഡിയുടെ നേതാവ് മിലിന്ദ് എക്ബൊടെ, ശിവ് പ്രതിസ്താന്‍ ഹിന്ദുസ്ഥാന്‍ നേതാവ് സംബാജി ഭിഡെ എന്നിവര്‍ക്കും ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, ഉമര്‍ ഖാലിദ് എന്നിവർക്കുെമതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മേവാനിക്ക് എതിരെയുള്ള ആരോപണം നിഷേധിച്ച് കേന്ദ്ര സഹമന്ത്രിയായ ആര്.പി.ഐ-.എ നേതാവ് രാംദാസ് അതാവലെ പ്രസ്താവന ഇറക്കി.
സംഘര്‍ഷത്തിന് വഴിവെച്ചതിന് മിലിന്ദ് എക്ബൊടെ, സംബാജി ഭിഡെ എന്നിവരെ യാക്കൂബ് മേമനെ വിചാരണ ചെയ്തത് പോലെ അതിവേഗം വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.