ബന്ദിനിടെ ദലിതരെ വെടിവെച്ചത് കേന്ദ്രമന്ത്രിയുടെ വീട്ടിൽ നിന്നെന്ന് സാക്ഷിമൊഴി
text_fieldsന്യൂഡൽഹി: ഏപ്രിൽ രണ്ടിലെ ഭാരത് ബന്ദിനിടെ മധ്യപ്രദേശിൽ ദലിത് പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്തത് കേന്ദ്രമന്ത്രിയുടെ വീട്ടിൽനിന്നെന്ന് സാക്ഷിമൊഴി. ഭീംനഗർ, ഗല്ല കോത്തർ കോളിനിയിലെ ദലിതർ പ്രതിഷേധം സംഘടിപ്പിച്ച് സമാധാനപൂർവം മടങ്ങുേമ്പാൾ കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി നരേന്ദ്ര സിങ് തോമറിെൻറ വീട്ടിൽനിന്ന് രാജസിങ് ചൗഹാൻ എന്നയാൾ വെടിവെെച്ചന്നാണ് മൊഴി. മധ്യപ്രദേശിലെ ദലിത് മേഖലകളിലെത്തിയ സി.പി.എം വസ്തുതാന്വേഷണ സംഘത്തോടാണ് ഇക്കാര്യം ദലിതർ വ്യക്തമാക്കിയത്. രാജ്യസഭ എം.പി കെ. സോമപ്രസാദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്. വിജു കൃഷ്ണൻ, വിക്രംസിങ്, ജസ്വന്തിർ സിങ്, അഖിലേഷ് യാദവ് തുടങ്ങിയ ആറുപേരാണ് സംഘാംഗങ്ങൾ.
വെടിവെപ്പിൽ ബി.ജെ.പി കൗൺസിലറുടെ മരുമകൻ പുരുഷോത്തം തമോത്തിയയും ദീപക് ജാതവുമാണ് കൊല്ലപ്പെട്ടത്. ദീപകിന് മൂന്നു വെടിയുണ്ടയാണ് ഏറ്റത്. ബജ്റംഗ്ദൾ, ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും എന്നാൽ ഇരകളായ ദലിതർക്കെതിരെയാണ് കടുത്ത വകുപ്പ് ചേർത്ത് കേസെടുത്തിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതിഷേധക്കാർ കടന്നുപോകവെ, മന്ത്രിയുടെ വീട്ടിൽനിന്ന് പുറത്തേക്കു വന്ന രാജസിങ് ചൗഹാൻ ‘ജയ് ശ്രീറാം’ വിളിച്ച ശേഷം ആക്രമിക്കുകയായിരുന്നു.
കുട്ടികളെയും കന്നുകാലികളെയും കടകളും വീടും മേൽജാതിക്കാർ ആക്രമിച്ചു. ഗ്വാളിയറിൽ ജില്ല ആശുപത്രി അധികൃതർ പരിക്കേറ്റവരെ ചികിത്സിക്കാൻ തയാറായില്ല. സ്വകാര്യ ആശുപത്രിയിൽ വലിയ തുക ചെലവഴിച്ചാണ് ചികിത്സിക്കുന്നതെങ്കിലും സർക്കാർ സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഗ്വാളിയറിൽ സിമരിയ താൽ കൊല്ലെപ്പട്ടത് ആർ.എസ്.എസ്, ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചതിനാലാണെന്ന് പിതാവ് പറഞ്ഞു. ദലിതർ ഭയപ്പാടിലാണ് ജീവിക്കുന്നത്. ദാബ്ര ഗ്രാമത്തിൽനിന്ന് 300ലധികം യുവാക്കളെ പൊലീസ് പിടിച്ചുകൊണ്ടുപോയി. അവരെ കുറിച്ച് ഇപ്പോൾ വിവരമില്ല. വിദ്യാഭ്യാസമുള്ള ദലിത് യുവാക്കളെയാണ് ലക്ഷ്യംവെക്കുന്നത്. ഇവിടെ തന്നെ ദലിതരുടെ കടകൾ അടിച്ചുതകർത്തു. ഭീഷണി കാരണം ദാബ്ര മുനിസിപ്പൽ കോർപറേഷൻറ ബി.ജെ.പി അംഗമായ ചെയർപേഴ്സൺപോലും ഒളിവിലാണ്.
മേൽജാതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പല ഗ്രാമങ്ങളിലും പൊലീസ് സ്വീകരിച്ചത്. മധ്യപ്രദേശ് സംസ്ഥാനമന്ത്രി ലാൽസിങ് ആര്യയുടെ വീടു പോലും അക്രമികൾ വെറുതെ വിട്ടില്ല. എഫ്.െഎ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഭിന്ദിലും മൊറേനയിലും ഗ്വാളിയറിലും 6,600ഒാളം പേർക്കെതിരെ കേസ് എടുത്തുവെങ്കിലും തിരിച്ചറിഞ്ഞ192 പേരും ദലിതരോ ഇടത് സംഘടന നേതാക്കളോ മാത്രമാണ്. ബി.ജെ.പിയുടെ ദലിത് നേതാക്കൾവരെ ആക്രമിക്കപ്പെട്ടതിനാൽ സംഭവം ജാതി അക്രമമാണെന്നതിൽ സംശയമില്ലെന്ന് റിപ്പോർട്ട് പറയുന്നു. അക്രമസംഭവങ്ങളിൽ നിഷ്പക്ഷമായ ജുഡീഷൽ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് ആവശ്യെപ്പടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.