യു.പിയിൽ ദലിത് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് മാറ്റിയിരുത്തി
text_fieldsബല്ലിയ: യു.പിയിൽ ബല്ലിയയിലെ പ്രൈമറി സ്കൂളിൽ ദലിത് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽ കുന്നത് മറ്റു കുട്ടികളിൽനിന്ന് മാറ്റിയിരുത്തി പ്രത്യേക പാത്രത്തിൽ. സംഭവത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇേതക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു.
സ്കൂൾ അധികൃതർ നൽകുന്ന പാത്രത്തിൽ പിന്നാക്ക വിദ്യാർഥികൾ ഭക്ഷണം കഴിച്ചാൽ ഉയർന്ന ജാതിക്കാരായ കുട്ടികൾ അതിൽ ഭക്ഷണം കഴിക്കില്ല. അതിനാൽ ഇവർ പാത്രം വീടുകളിൽനിന്ന് കൊണ്ടുവരുകയാണത്രെ. സംഭവത്തിെൻറ വിഡിയോ ദൃശ്യംകണ്ട് നിജസ്ഥിതി നേരിട്ടറിയാൻ ജില്ല മജിസ്ട്രേറ്റ് ഡോ. ഭവാനി സിങ് ഖൻഗാറൗത്ത് വ്യാഴാഴ്ച സ്കൂൾ സന്ദർശിച്ചു. എന്നാൽ, പ്രഥമ ദൃഷ്ട്യാ ദലിത് വിദ്യാർഥികളോടുള്ള വിവേചനം ശ്രദ്ധയിൽപെട്ടില്ലെന്നും സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല ഉദ്യോഗസ്ഥെൻറ വിശദാന്വേഷണത്തിന് ഉത്തരവിട്ടതായും ഭവാനി സിങ് അറിയിച്ചു. ‘കുട്ടികൾ ചെറിയതോതിലുള്ള വിവേചനം’ അനുഭവിക്കുന്നതായാണ് ഇതുസംബന്ധിച്ച് സ്കൂൾ പ്രിൻസിപ്പൽ പുരുഷോത്തം ഗുപ്തയുടെ പ്രതികരണം.
ബി.എസ്.പി പ്രസിഡൻറ് മായാവതി സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ഏറ്റവുമധികം വിഷമുണ്ടാക്കുന്നതാണ് ഈ വാർത്തയെന്നും അപലപിക്കുന്നുവെന്നും അവർ പ്രതികരിച്ചു. ഇത്തരം വിവേചനത്തിന് ഉത്തരവാദികളായവർക്കെതിരിൽ ഉടൻതന്നെ കടുത്ത നിയമനടപടി കൈക്കൊള്ളണമെന്ന് സംസ്ഥാന സർക്കാറിനോട് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.