Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
caste discrimination
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പി സർക്കാർ സ്​കൂളിൽ...

യു.പി സർക്കാർ സ്​കൂളിൽ ദലിത്​ വിദ്യാർഥികൾക്ക്​ ഉച്ചഭക്ഷണത്തിന്​ പ്രത്യേക നിര; പ്രധാനാധ്യാപകനെതിരെ കേസ്​

text_fields
bookmark_border

അമേത്തി: ഉത്തർപ്രദേശിലെ സർക്കാർ സ്​കൂളിൽ ദലിത്​ വിദ്യാർഥികളോട്​ കടുത്ത ജാതി വിവേചനം. ഉച്ചഭക്ഷണത്തിന്​ ദലിത്​ വിദ്യാർഥികൾ പ്രത്യേക വരിയിൽനിൽക്കണം. മറ്റു വിദ്യാർഥികൾക്കൊപ്പം വരിനിൽക്കാനോ ഭക്ഷണം വാങ്ങി കഴിക്കാനോ ദലിത്​ വിദ്യാർഥികളെ അനുവദിക്കില്ല.

സംഭവത്തിൽ പ്രൈമറി സ്​കൂൾ പ്രധാനാധ്യാപകനെതിരെ കേസെടുത്തു. സംഗ്രാംപൂർ പ്രദേശത്തെ ഗഡേരി പ്രൈമറി സ്​കൂൾ പ്രധാനാധ്യാപകനായ കുസും സോണിക്കെതിരെയാണ്​ എഫ്.ഐ.ആർ. എസ്​.സി/എസ്​.ടി നിയമപ്രകാരമാണ്​ കേസെടുത്തതെന്ന്​ ജില്ല മജിസ്​ട്രേറ്റ്​ അരുൺ കുമാർ അറിയിച്ചു.

കൂടാതെ പ്രധാനാധ്യാപകനെ സസ്​പെൻഡ്​ ചെയ്യാനും ശിക്ഷ അധികാരിയോട് അന്വേഷണ റിപ്പോർട്ട്​ സമർപ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു. ജാതി അടിസ്​ഥാനത്തിൽ കുട്ടികളിൽ വിവേചനം സൃഷ്​ടിക്കാൻ ശ്രമിച്ചതിനെതിരെയാണ്​ നടപടി.

നേരത്തേ യു.പിയിലെ ഒരു സർക്കാർ പ്രൈമറി സ്​കൂളിൽ എസ്​.സി/എസ്​.ടി വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന പാത്രം മാറ്റിവെക്കുകയും കുട്ടികളോട്​ സ്വയം പാത്രം കഴുകാൻ നിർദേശിക്കുകയും ചെയ്​തതിന്​ പ്രധാനാധ്യാപകനെ സസ്​പെൻഡ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caste discriminationUP SchoolDalit
News Summary - Dalit students made to queue up separately during mealtime FIR Against UP principal
Next Story