മേൽജാതിക്കാരിയുടെ ബക്കറ്റ് തൊട്ടതിന് ദലിത് സ്ത്രീയെ മർദിച്ചുകൊന്നു
text_fieldsലഖ്നോ: ബക്കറ്റ് തൊട്ട് അശുദ്ധമാക്കിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ എട്ടു മാസം ഗർഭിണിയായ ദലിത് സ്ത്രീയെ മേൽജാതിക്കാരായ ഠാകുർ കുടുംബം അടിച്ചും ചവിട്ടിയും കൊന്നു. മേൽജാതിക്കാരുടെ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന സാവിത്രിദേവിയും ഗർഭസ്ഥശിശുവുമാണ് മരിച്ചത്. ജോലിക്കിടെ അബദ്ധത്തിൽ ഠാകുർ കുടുംബാംഗത്തിെൻറ ബക്കറ്റിൽ തൊട്ടതിനാണ് ഇവർ ആക്രമണത്തിനിരയായത്.
ഇൗ മാസം 15ന് ബുലന്ദ്ശഹർ ജില്ലയിലെ ഖേതൽപുർ ഭൻസോലി ഗ്രാമത്തിലായിരുന്നു ക്രൂരത. മാലിന്യം ശേഖരിക്കവെ തൊട്ടടുത്തുകൂടി ഒാേട്ടാറിക്ഷ പോയപ്പോൾ വീഴാതിരിക്കാനാണ് സാവിത്രി വീട്ടുകാരിയായ അഞ്ജുവിെൻറ ബക്കറ്റിൽ പിടിച്ചത്. ഉടൻ അഞ്ജുവും മകൻ രോഹിതും ഒാടിയെത്തി സാവിത്രിയെ മർദിച്ചു. വയറ്റിൽ ചവിട്ടുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തു. വടികൊണ്ടും മറ്റും ഏറെസമയം കൊടുംമർദനം തുടർന്നു. ഒമ്പതു വയസ്സുകാരിയായ മകൾ മനീഷയുടെ മുന്നിൽെവച്ചായിരുന്നു മർദനം. ഗുരുതര പരിക്കേറ്റ സാവിത്രി ആറു ദിവസത്തിനുശേഷമാണ് മരിച്ചത്.
ആശുപത്രിയിലെത്തിച്ചപ്പോൾ പരിക്ക് കാണാനില്ലെന്നു പറഞ്ഞ് ഡോക്ടർമാർ പരിേശാധിച്ചില്ലെന്ന് ഭർത്താവ് ദിലീപ്കുമാർ പറഞ്ഞു. തുടർന്ന് ഇവർ വീട്ടിൽ തിരിച്ചെത്തി. വയറിനും തലക്കും വേദനയുണ്ടെന്ന് സാവിത്രി പറഞ്ഞിരുന്നു. പിറ്റേന്ന് വിവരം അന്വേഷിച്ചെത്തിയ ദിലീപ്കുമാറിനെ അഞ്ജുവും രോഹിതും ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നിർദേശപ്രകാരം സാവിത്രിയെ പരിശോധിച്ചപ്പോഴും പരിക്കില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതിെൻറ അടിസ്ഥാനത്തിൽ കേസെടുത്തില്ല. എന്നാൽ, സ്ഥലം സന്ദർശിച്ചതിനെതുടർന്ന് പൊലീസ് രണ്ടു ദിവസം കഴിഞ്ഞ് എഫ്.െഎ.ആർ ഫയൽ ചെയ്തു. പിറ്റേന്ന് സാവിത്രി മരിക്കുകയും ചെയ്തു. തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.