ഫഗ്വാര സംഘർഷത്തിൽ പരിക്കേറ്റ ദലിത് യുവാവ് മരിച്ചു; പ്രദേശത്ത് ജാഗ്രതാ നിർദേശം
text_fieldsഛത്തിസ്ഗഡ്: പഞ്ചാബിലെ ഫഗ്വാരയിൽ ദലിത് പ്രവർത്തകരും വലതുപക്ഷ സംഘടനാ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ദലിത് യുവാവ് മരിച്ചു. ദലിത് ആക്റ്റിവിസ്റ്റായ ജസ്വന്ത് ബോബി(19) ആണ് മരിച്ചത്. പരിക്കേറ്റ് ലുധിയാനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജസ്വന്ത് ഞായറാഴ്ച രാത്രിയാണ് മരണപ്പെട്ടത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പഞ്ചാബ് പൊലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ റാപിഡ് ആക്ഷൻ ഫോഴ്സ്, കലാപം തടയുന്നതിനുള്ള പ്രത്യേക സേന, ബി.എസ്.എഫ്, പ്രത്യേക വനിതാ പൊലീസ് സേന എന്നിവരെ വിന്യസിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിനുശേഷം ബോബിയുടെ മൃതദേഹം ഫഗ്വാരയിൽ എത്തിച്ചു. സംസ്കാര ചടങ്ങുകൾ സമാധാനപൂർവ്വം നടത്തുന്നതിന് കനത്ത പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ 13 നാണ് ബി.ആർ അംബേദ്കറിെൻറ ചിത്രമുള്ള ബോർഡ് ഗോൾ ചൗകിൽ വെച്ചതിനെ തുടർന്ന് ഫഗ്വാരയിൽ ദലിത് പ്രവർത്തകരും വലതുപക്ഷ സംഘടനാ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ ബോബി ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.