Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്​ക്​...

മാസ്​ക്​ ധരിക്കാത്തതിന് കസ്​റ്റഡിയിലെടുത്ത ദലിത്​ യുവാവ്​ മരിച്ചു;  പൊലീസ്​ മർദനം മൂലമെന്ന്​ മാതാപിതാക്കൾ 

text_fields
bookmark_border
മാസ്​ക്​ ധരിക്കാത്തതിന് കസ്​റ്റഡിയിലെടുത്ത ദലിത്​ യുവാവ്​ മരിച്ചു;  പൊലീസ്​ മർദനം മൂലമെന്ന്​ മാതാപിതാക്കൾ 
cancel

ഗുണ്ടൂർ: മാസ്ക് ധരിക്കാത്തതിന് പൊലീസ്​ കസ്​റ്റഡിയിലെടുത്ത ദലിത്​ യുവാവ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചിറള ടൗണിൽ നിന്ന്​ ജൂലൈ 18ന്​ കസ്​റ്റഡിയിലെടുത്ത വൈ. കിരൺ കുമാർ ആണ്​ മരിച്ചത്​. മാസ്​കും ഹെൽമറ്റും ധരിക്കാതെ സുഹൃത്തിനൊപ്പം ബൈക്കിൽ വരു​േമ്പാളാണ്​ കിരൺ കുമാറിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

പൊലീസ്​ മർദനത്തെ തുടർന്ന്​ തലക്ക്​ ഗുരുതരമായി പരിക്കേറ്റാണ്​ കിരൺ മരിച്ചതെന്ന്​ മാതാപിതാക്കൾ ആരോപിക്കുന്നു. അതേസമയം, സ്​റ്റേഷനിലേക്ക്​ കൊണ്ടുപോകും വഴി ജീപ്പിൽ നിന്ന്​ ചാടിയതിനെ തുടർന്നാണ്​ കിരണി​െൻറ തലക്ക്​ പരിക്കേറ്റതെന്ന്​ പൊലീസ്​ പറയുന്നു. സുഹൃത്ത്​ ഷൈനി എബ്രഹാമിനൊപ്പം ബൈക്കിൽ വരു​േമ്പാൾ കോത്ത​പേട്ട ചെക്​പോസ്​റ്റിൽ വെച്ച്​  കോൺസ്​റ്റബിൾ റാമി റെഡ്​ഡിയാണ്​ മാസ്​കും ഹെൽമറ്റും ഇല്ലാത്തതി​​െൻറ പേരിൽ കിരണിനെ തടഞ്ഞത്​. പിന്നീട് ഇവരും പൊലീസുകാരനും തമ്മില്‍ തര്‍ക്കം നടന്നതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കോൺസ്​റ്റബിളിനെ കിരൺ കുമാർ അടിച്ചതിനെ തുടർന്നാണ്​ സബ്​ ഇൻസ്​പെക്​ടർ വിജയ്​ കുമാറി​​െൻറ നേതൃത്വത്തിൽ ഇവരെ കസ്​റ്റഡിയിലെടുക്കുന്നത്​. 

തുടർന്ന്​ പൊലീസ്​ കിരൺ കുമാറിനെ ക്രൂരമായി മർദിച്ചെന്നാണ്​ ബന്ധുക്കൾ ആരോപിക്കുന്നത്​. കിരണിനെ തൊട്ടടുത്തുള്ള ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അതേസമയം, ജീപ്പില്‍ നിന്നും കിരൺ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും അതില്‍ തലക്ക് ഗുരുതരമായി പരിക്കേ​െറ്റന്നും പൊലീസ് വിശദീകരിക്കുന്നു. കിരണി​​െൻറ രക്തപരിശോധനയില്‍ 122 മില്ലി മദ്യത്തി​​െൻറ അംശമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

കിരൺ കുമാറി​നെ പൊലീസ്​ മർദിച്ചെന്ന ആരോപണം അടിസ്​ഥാനരഹിതമാണെന്ന്​ പ്രകാശം ജില്ലയിലെ എസ്​.പി സിദ്ധാർഥ്​ കൗശൽ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കസ്​റ്റഡി മരണ കേസ് രജിസ്​റ്റര്‍ ചെയ്തതായും സ്വതന്ത്ര അന്വേഷണത്തിന്​ ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. കിരണ്‍കു മാറി​​െൻറ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news
News Summary - Dalit Youth Picked up By Andhra Police for Not Wearing Mask Dies in Custody
Next Story