ദലിത്, ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളിൽ യു.പി തന്നെ മുന്നിൽ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ക്രമസമാധാനത്തിന് മുൻഗണന നൽകുമെന്ന ് പറയുമ്പോഴും കണക്കുകൾ വ്യക്തമാക്കുന്നത് നേരെ മറിച്ചാണ്. ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ രാജ്യത്ത് ഏറ ്റവും കൂടുതൽ അക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു .
മൂന്ന് വർഷത്തിനിടെ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗക്കാർക്കും നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ 43 ശതമാന വും യു.പിയിലാണെന്നാണ് റിപ്പോർട്ട്. ആൾക്കൂട്ട മർദനങ്ങളും ഇതിൽ ഉൾപ്പെടും. 2016 മുതൽ 2019 ജൂൺ 15 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ 2,008 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 869 കേസുകൾ ഉത്തർപ്രദേശിൽ നിന്ന് മാത്രമാണ്.
കേസുകളിൽ സിംഹഭാഗവും ഉത്തർപ്രദേശിലാണെങ്കിലും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം കുറയുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2016-17നും 2018-19നും ഇടയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമ കേസുകൾ 54 ശതമാനം കുറഞ്ഞു. 42ൽനിന്ന് 19 കേസുകളായാണ് കുറഞ്ഞത്. എന്നാൽ, ദലിതുകൾക്കെതിരായ അക്രമം ഉത്തർപ്രദേശിൽ 41 ശതമാനം വർധിച്ചു. 2016-17 ലെ 221 കേസുകളിൽനിന്ന് 2018-19 ൽ 311 കേസുകളായാണ് വർധിച്ചത്.
പാർലമെന്‍റിൽ സമർപ്പിച്ച കണക്കുകളുടെ ഗ്രാഫ് ചുവടെ:
ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിൽ സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നത്. തമിഴ്നാട്ടിൽനിന്നുള്ള മുസ്ലിം ലീഗ് എം.പി കെ. നവാസ്കനിയാണ് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.
ഉത്തര്‍ പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ മാസം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സമ്മതിക്കാതെ 'കിട്ടാത്ത മുന്തിരി പുളിക്കുമെന്ന അവസ്ഥയാണ് പ്രിയങ്കാ ഗാന്ധിയുടേത്' എന്ന് കുറ്റപ്പെടുത്തുകയാണ് യു.പി മുഖ്യമന്ത്രി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.