സഹാറൻപുരിൽ ദലിതുകൾ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്
text_fieldsന്യൂഡൽഹി: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാരൻപുരിൽ ദലിത് കുടുംബങ്ങൾ കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കാനൊരുങ്ങുന്നു. സവർണവിഭാഗമായ ഠാകുറുകളുടെ അതിക്രമങ്ങൾക്ക് ഇരയാകേണ്ടിവന്ന ദലിതുകൾക്ക് നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണിത്. കഴിഞ്ഞമാസം ദലിതർക്കുനേരെ കലാപം നടന്ന സഹാരൻപുർ ജില്ലയിലെ ഷബീർപുരിന് സമീപത്തെ ഗ്രാമങ്ങളായ രുപ്ദി, കപൂർപുർ, ഇഗ്രി, ഉനാലി എന്നിവിടങ്ങളിലെ 180ഒാളം കുടുംബങ്ങളാണ് ബുദ്ധമതം സ്വീകരിക്കാൻ തയാറെടുക്കുന്നത്.
ഇതിന് മുേന്നാടിയായി കഴിഞ്ഞ ദിവസങ്ങളിൽ ദലിത് കുടുംബങ്ങൾ ഹിന്ദു ആചാരപ്രകാരം ആരാധിച്ചിരുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ വെള്ളത്തിൽ ഒഴുക്കിയിരുന്നു. മേയ് അഞ്ചിന് ഠാകുർ വിഭാഗത്തിെൻറ ഘോഷയാത്ര തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് നടത്തിയ ആക്രമണങ്ങൾ വൻ ദുരന്തമാണ് ദലിതർക്കിടയിൽ ഉണ്ടാക്കിയത്. ദലിത് യുവാവ് കൊല്ലപ്പെടുകയും നിരവധി കടകൾ, വീടുകൾ, വാഹനങ്ങൾ എന്നിവ അഗ്നിക്കിരയാക്കുകയും ചെയ്തു. നൂേറാളം വീടുകളാണ് തകർത്തത്. നിരവധി പേർ ഭയംമൂലം വീട് ഉേപക്ഷിച്ചുപോയി. കലാപത്തിനുശേഷം ജോലി നൽകാൻ ഉയർന്ന വിഭാഗങ്ങൾ തയാറാകാത്തതും ദലിതർക്ക് വൻ പ്രതിസന്ധി സൃഷ്ടിച്ചു.
സർക്കാറും പൊലീസും ഉയർന്ന വിഭാഗത്തിനാണ് പിന്തുണ നൽകുന്നത്. കലാപത്തിന് പിന്നിൽ ദലിതുകളാണെന്ന് ആരോപിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖറിെന പൊലീസ് പിടികൂടിയിരുന്നു.
കലാപത്തിനിരയായിട്ടും തങ്ങൾക്ക് നീതി ലഭിക്കാത്തതിനാൽ മതംമാറ്റം മാത്രമാണ് പോംവഴിയെന്ന് ദലിത് കുടുംബങ്ങൾ പറയുന്നു. സവർണ വിഭാഗത്തിെൻറ അതിക്രമങ്ങൾക്കെതിരെ കഴിഞ്ഞമാസം ഡൽഹി പൊലീസിെൻറ വിലക്ക് ലംഘിച്ച് ജന്തർമന്തറിൽ ഭീം ആർമി സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധി ദലിതർ ഹിന്ദുമതവുമായി ബന്ധെപ്പട്ട ആചാരങ്ങൾ പിന്തുടരില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഭീം ആർമി നേതാവ് ചന്ദ്രശേഖറിെന വിട്ടയക്കണമെന്നാവശ്യപ്പെട്ട് സഹാരൻപുരിൽ സ്ത്രീകൾ നടത്തുന്ന പ്രതിഷേധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.