കേന്ദ്ര സർക്കാറിെൻറ ഡാം സുരക്ഷ ബില്ലിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
text_fieldsചെന്നൈ: സംസ്ഥാനങ്ങളുമായി സമവായചർച്ചകൾ നടത്തി ധാരണയിലെത്തും വരെ കേന്ദ്ര ജലവിഭവ മന്ത്രാലയം പുതുതായി തയാറാക്കിയ ‘ദേശീയ ഡാം സുരക്ഷ കരട് ബിൽ 2018’ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ െഎകകണ്ഠ്യേന പ്രമേയം പാസാക്കി.
ചൊവ്വാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോേട്ടാെട പാസാക്കിയ പ്രമേയത്തെ ഡി.എം.കെ ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ പിന്തുണച്ചു. ജൂലൈയിൽ ചേരുന്ന പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിൽ കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിക്കാനിരിക്കെയാണ് തമിഴ്നാടിെൻറ നീക്കം. മുല്ലപ്പെരിയാർ അടക്കം തമിഴ്നാടിെൻറ അവകാശവാദങ്ങൾ അപകടപ്പെടുത്തുന്നതാണ് ബില്ലെന്ന് തമിഴ്നാട് കരുതുന്നു. ജൂൺ 13നാണ് ബില്ലിെൻറ കരടിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേരത്തെ കേന്ദ്ര സർക്കാറിന് കത്തയച്ചിരുന്നു. സംസ്ഥാനം പരിപാലിക്കുന്ന അണക്കെട്ടുകൾ ദീർഘകാല അന്തർ സംസ്ഥാന കരാറുകൾ വഴി അയൽ സംസ്ഥാനത്താകാമെന്ന സ്ഥിതിയുണ്ട്. കേരളത്തിലെ മുല്ലപ്പെരിയാർ, പറമ്പികുളം, തുണക്കടവ്, പെരുവാരിപള്ളം ഡാമുകൾ ഇതിന് ഉദാഹരണമാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലവിതാനം 152 അടിയായി ഉയർത്താൻ തമിഴ്നാട് സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതേക്കുറിച്ച് കരട് ബില്ലിൽ പ്രത്യേകിച്ച് ഒന്നും പറയുന്നിെല്ലന്നാണ് തമിഴ്നാടിെൻറ ആക്ഷേപം.
ഡാം സുരക്ഷ സ്ഥാപനത്തിന് അണക്കെട്ടുകൾ പരിശോധിക്കാൻ അധികാരം നൽകുന്നത് ഭരണഘടന വിരുദ്ധമാണ്. ഡാമിെൻറ ഉടമസ്ഥാവകാശം പരിപാലിക്കുന്ന സംസ്ഥാനത്തിന് ലഭ്യമാവുന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തണമെന്നും ഡാമിെൻറ സുരക്ഷ ഉത്തരവാദിത്തം പ്രസ്തുത സംസ്ഥാനത്തിനായിരിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.