ദാമൻ ദിയുവും ദാദ്ര നാഗർ ഹവേലി ലയനം: ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ ദിയു, ദാദ്ര നാഗർ ഹവേലി എന്നിവയെ ഒന്നാക്കാനുള്ള ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ‘ദാദ്ര-നാഗർ ഹവേലി ആൻഡ് ദാമൻ-ദിയു ലയന ബിൽ’ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് സഭയിൽ അവതരിപ്പിച്ചത്. ജമ്മു-കശ്മീരിനെ വിഭജിച്ച് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.
മികച്ച ഭരണനിർവഹണത്തിനാണ് ഇരു പ്രദേശങ്ങളെയും ഒന്നാക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. രണ്ടു പ്രദേശങ്ങൾക്കും വെവ്വേറെ ബജറ്റും സെക്രട്ടേറിയറ്റും ഉണ്ടെങ്കിലും 35 കിലോമീറ്റർ മാത്രം അകലെയുള്ള ദാമൻ-ദിയുവും ദാദ്ര-നഗർ ഹവേലിയും ഒന്നാക്കുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്നും സർക്കാർ പറയുന്നു. ജമ്മു-കശ്മീരും ലഡാക്കും ചേർന്നതോടെ നിലവിൽ ഒമ്പത് കേന്ദ്ര ഭരണപ്രദേശങ്ങളാണുള്ളത്. ലയനം പൂർത്തിയാകുന്നതോടെ ഇത് എട്ടായി ചുരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.