ഏറ്റവും വലിയ ഗാന്ധി മ്യൂസിയത്തിൽ ഗോദ്സെയെക്കുറിച്ച് പരാമർശമില്ല
text_fieldsഗാന്ധിനഗർ: രാജ്യത്തെ ഏറ്റവും വലിയ ഗാന്ധിമ്യൂസിയത്തിൽ ഘാതകൻ നാഥുറാം ഗോദ്സെയെ ക്കുറിച്ച് ഒരു പരാമർശവുമില്ല. സബർമതി ആശ്രമത്തിൽ നിന്ന് ഏതാണ്ട് 25 കി.മീ ദൂരത്താണ് മഹാത്മാ ഗാന്ധിയുടെ ജീവിതവും ദർശനങ്ങളും ഉൾക്കൊള്ളുന്ന ‘ദണ്ഡി കുടീർ’ മ്യൂസിയം. ദണ്ഡിമാർച്ചിനെ അനുസ്മരിച്ച് ഉപ്പുകുന്നിെൻറ മാതൃകയിലാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് സർക്കാർ മ്യൂസിയം നിർമിച്ചത്.
തീവ്രഹിന്ദുദേശീയവാദിയായ ഗോദ്സെയുടെ പേര് മ്യൂസിയത്തിൽ എവിടെയും പറയുന്നില്ല. 2015ൽ മോദിയാണ് മ്യൂസിയം ഉദ്ഘാടനം െചയ്തത്.
മോഹൻദാസ് മഹാത്മാ ആയതിെൻറ ഡിജിറ്റൽ വിവരണങ്ങളാണ് മ്യൂസിയത്തിെൻറ ഒരു പ്രത്യേകത. ലേസർഷോകൾ, 4-ഡി ഭാവനാലോകം, 3-ഡി ഹോളോഗ്രഫി തുടങ്ങിയ പ്രദർശനങ്ങളും ഇവിടെയുണ്ട്.
1948 ജനുവരി 30ന് ഗാന്ധിയുടെ അവസാനനിമിഷങ്ങൾ വിവരിക്കുന്ന ഒാഡിയോ ഇങ്ങനെയാണ്-‘‘വല്ലഭ് ഭായി പേട്ടൽ ഗാന്ധിയെ കാണാൻ വന്നു. അപ്പോൾ ആഭ അദ്ദേഹത്തോട് പറഞ്ഞു, ഇപ്പോൾ തന്നെ ൈവകി, 500 പേർ പുറത്ത് കാണാൻ കാത്തുനിൽപ്പുണ്ട്. അതോടെ ഗാന്ധി പുറത്തേക്ക് വന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ മുന്നോട്ടുവരുകയും അദ്ദേഹത്തിെൻറ കാൽ തൊട്ടുവന്ദിക്കുകയും െചയ്തു. ഗാന്ധിയുടെ കൂടെയുണ്ടായിരുന്ന മനു അയാളെ തടയാൻ ശ്രമിച്ചപ്പോൾ അവരെ തള്ളിമാറ്റി. വന്നയാൾ ഉടൻ കൈത്തോക്കെടുത്ത് വെടിയുതിർത്തു. മൂന്നുതവണ വെടിയൊച്ച കേട്ടു...’’.
ഗാന്ധിയെ വധിച്ച ഗോദ്സെയുടെ പേര് ഒരിടത്തുപോലും പറയാതെ ‘ഒരു വ്യക്തി’ എന്ന നിലയിലാണ് വിവരണം. ഗാന്ധിവധത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ഗോദ്സെയെ പിന്നീട് തൂക്കിലേറ്റി.
എന്നാൽ, ഗാന്ധിവധം ‘ഗവേഷണവിഷയ’മാണെന്നും മ്യൂസിയത്തിൽ ഗോദ്സെയുടെ പേര് പരാമർശിക്കുന്നില്ലെന്നും മ്യൂസിയം ഡയറക്ടർ എം.എച്ച്. ബഗ്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.