ഡാർജീലിങ്ങിൽ പ്രക്ഷോഭം തുടരുന്നു: മമത ബാനർജി നെതർലാൻഡിലേക്ക്
text_fieldsഡാർജീലിങ്: പശ്ചിമ ബംഗാളിലെ ഡാർജീലിങ്ങിൽ ഗൂർഖാലാൻഡ് പ്രേക്ഷാഭം തുടരുന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനർജി നെതർലാഡിലേക്ക്. െഎക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ഹേഗിൽ നടക്കുന്ന പബ്ളിക് സർവീസ് ഡേ ആഘോഷത്തിൽ പെങ്കടുക്കുന്നതിന് വേണ്ടിയാണ് മമത നെതർലാൻഡിലേക്ക് തിരിച്ചത്. ജൂൺ 22 നാണ് യു.എൻ പബ്ളിക് സർവീസ് ഡേ.
രണ്ടുദിവസത്തെ പരിപാടിക്ക് ശേഷം തിരിച്ചെത്തുമെന്നും ഡാർജീലിങ്ങിലെ സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിമാർ നിരീക്ഷിക്കുമെന്നും മമതാ ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. പ്രക്ഷോഭം അക്രമാസക്തമാകാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു.
ജൂൺ 12 മുതൽ ഡാർജീലിങ്ങിൽ ഗൂർഖ ജൻമുക്തി മോർച്ചയുടെ പ്രതിഷേധ ബന്ദ് നടക്കുകയാണ്.
ശനിയാഴ്ച ഗൂർഖ ജൻമുക്തി മോർച്ച പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, പൊലീസും മുഖ്യമന്ത്രി മമത ബാനർജിയും ഇത് നിഷേധിച്ചു. വെടിവെച്ചില്ലെന്നും സംഘർഷത്തിലാണ് ഒരാൾ മരിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.
ഡാർജീലിങ്ങിൽനിന്ന് പൊലീസിനെയും സുരക്ഷ വിഭാഗത്തെയും ഉടൻ പിൻവലിക്കണമെന്ന് ഞായറാഴ്ച പ്രകടനത്തിൽ പെങ്കടുത്തവർ ആവശ്യപ്പെട്ടു. ഇതിലൂടെ മാത്രമേ ചർച്ചക്ക് അന്തരീക്ഷം ഒരുങ്ങുകയുള്ളൂവെന്നും തങ്ങൾക്ക് ജനാധിപത്യപരമായി സമരം നടത്താൻ അവസരം ഒരുക്കണമെന്നുമാണ് ജി.ജെ.എം നിലപാട്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിച്ചാല്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് ജി.ജെ.എം തലവന്‍ ബിമല്‍ ഗുരുങ് മുന്നറിയിപ്പ് നല്കി.
സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹങ്ങൾ മലയോര ജില്ലയിലുടനീളം ഒരുക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ഞായറാഴ്ച പലയിടങ്ങളിലും റൂട്ട്മാർച്ച് നടത്തി. സർക്കാർ ഒാഫിസുകൾക്കും മറ്റും പൊലീസ് കാവൽ ഏർപ്പെടുത്തി. നിരവധി സ്ഥലങ്ങളിൽ വനിത പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.