ഗൂർഖാലാൻഡ് പ്രക്ഷോഭം അക്രമാസക്തം; പൊലീസ് ഒാഫിസറടക്കം മൂന്നു പേർ കൊല്ലപ്പെട്ടു
text_fieldsഡാർജീലിങ്: പശ്ചിമ ബംഗാളിലെ ഗൂർഖാലാൻഡ് പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് ഇന്ത്യൻ റിസർവ് ബറ്റാലിയെൻറ (െഎ.ആർ.ബി) അസി. കമാൻഡൻറും രണ്ടു സമരക്കാരും കൊല്ലപ്പെട്ടു. ഗൂർഖ ജനമുക്തി മോർച്ച പ്രവർത്തകരും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് അസി. കമാൻഡൻറ് കിരൺ തമാങ്ങിന് ‘ഖുക്രി’ എന്ന ആയുധംകൊണ്ട് മുറിവേറ്റത്. ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിെയങ്കിലും മരിച്ചു.
രണ്ടു പാർട്ടി പ്രവർത്തകർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതായി ജനമുക്തി മോർച്ച നേതാവ് ബിനെയ് തമാങ് പറഞ്ഞു. പാർട്ടിയുെട പ്രകടനത്തിനുനേരെ പൊലീസ് വെടിവെച്ചതായി അദ്ദേഹം ആരോപിച്ചു. എന്നാൽ, പൊലീസ് വെടിെവച്ചിട്ടില്ലെന്നും ഗൂർഖ ജനമുക്തി പ്രവർത്തകരാണ് വെടിയുതിർത്തതെന്നും എ.ഡി.ജി.പി അനൂജ് ശർമ പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവർക്കെതിരെ പൊലീസ് പലയിടത്തും ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചു.
മലയോര മേഖലയിൽ പ്രത്യേക സംസ്ഥാനത്തിനുവേണ്ടിയാണ് ഗൂർഖ ജനമുക്തി മോർച്ച പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്. അവർ ആഹ്വാനംചെയ്ത ഹർത്താൽ തുടരുകയാണ്. അതിനിടെ നേതാക്കളുടെ ഒാഫിസുകളിലും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. അതിനിടെ, ജി.ജെ.എം എം.എൽ.എ അമർ റായിയുെട മകൻ വിക്രം റായിയെ പൊലീസ് റെയ്ഡിനിടെ കസ്റ്റഡിയിലെടുത്തു. ബിനെയ് തമാങ്ങിെൻറ വസതിയിൽ കഴിഞ്ഞ ദിവസം രാത്രി പൊലീസ് പരിശോധന നടത്തിയതും പ്രതിഷേധത്തിനിടയാക്കി.
ഡാർജീലിങ്ങിലെ സിങ്മരി പ്രദേശത്ത് ജി.ജെ.എം പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പ്രവർത്തകർ പൊലീസിനുനേരെ പെട്രോൾബോംെബറിഞ്ഞു. സുരക്ഷസേന ലാത്തിച്ചാർജ് നടത്തിയാണ് പ്രവർത്തകരെ പിരിച്ചയച്ചത്. തുടർന്ന് പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. പ്രക്ഷോഭത്തിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുെണ്ടന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.