ഡാർജിലിങ്ങിൽ വീണ്ടും സംഘർഷം: സൈന്യത്തെ വിന്യസിച്ചു
text_fieldsഗാങ്ടോക്: പോലീസ് വെടിവെപ്പിൽ പ്രവര്‍ത്തകർ കൊല്ലപ്പെട്ടുവെന്നാരോപിച്ച് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ശനിയാഴ്ച്ച ഡാര്‍ജിലിങ്ങില്‍ നടത്തിയ പ്രതിഷേധങ്ങള്‍ സംഘർഷത്തിൽ കലാശിച്ചു. പ്രദേശത്തെ തൃണമുൽ കോൺഗ്രസ് ഒാഫീസും പൊലീസ് വാഹനങ്ങളും പ്രതിഷേധക്കാർ തീവെച്ചു. ഡാര്ജിലിങ്ങിെൻറ പൈതൃക സ്വത്തായ ടോയ് ട്രെയിൻ സർവീസുള്ള ഡാർജിലിങ് ഹിമാലയൻ റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രവും പ്രവർത്തകർ തീവെച്ചു നശിപ്പിച്ചു.
പൊലീസ് ഔട്ട് പോസ്റ്റിനു നേരെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു. ഒരു മാസക്കാലമായി മേഖലയിൽ സംഘർഷം തുടരുകയാണ്.
ഡാര്‍ജിലിങ്ങിലെ സൊനാഡയില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് താഷി ഭൂട്ടിയ എന്ന 30കാരന്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ സൂരജ് സുൻദാസും അതേ ദിവസം ഉച്ചയോടെ 40 കാരനായ സമീർ ഗുറാങ് എന്നിവരും കൊല്ലപ്പെട്ടതോടെ ജി.ജെ.എം പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
‘‘സൂരജ് സുൻദാസിന് ആദരാജ്ഞലി അർപ്പിക്കാനെത്തിയ സമീറിെൻറ തലക്കാണ് വെടിയേറ്റത്. സി.ആർ.പി.എഫാണ് സമീറിനെ വെടിവെച്ചതെന്നും’’ ജി.ജെ.എം പ്രസിഡൻറ് പ്രകാശ് ഗുറാങ് ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ പൊലീസും സർക്കാരും നിഷേധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ട താഷി ഭൂട്ടിയയുടെ മൃതദേഹവും വഹിച്ച് പ്രതിഷേധക്കാർ റാലി സംഘടിപ്പിച്ചിരുന്നു. അക്രമാസക്തരായ പ്രവർത്തകർ ഫോറസ്റ്റ് ഒാഫീസ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളും വാഹനങ്ങളും തീയിട്ടു നശിപ്പിച്ചു. പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘർഷം വ്യാപിച്ചതോടെ സർക്കാർ പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.