റഫാലിൽ അംബാനിയെ പങ്കാളിയാക്കണമെന്ന് നിർബന്ധിത വ്യവസ്ഥയെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: റഫാൽ ഇടപാടിൽ നിർണായകമായ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമ സ്ഥാപനം. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസിനെ ഇടപാടിൽ പങ്കാളിയാക്കൽ നിർബന്ധിത വ്യവസ്ഥയായിരുന്നുവെന്ന് ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷെൻറ ആഭ്യന്തര രേഖകൾ തെളിയിക്കുന്നതായി ഫ്രഞ്ച് മാധ്യമം ‘മീഡിയ പാർട്ട്’ റിപ്പോർട്ട് ചെയ്തു.
കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഫ്രാൻസിൽ സന്ദർശനത്തിനെത്തുന്നതിന് തൊട്ടുതലേന്നാണ് പ്രതിപക്ഷ വാദങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന വെളിപ്പെടുത്തൽ. ‘കരാർ നടപ്പാകണമെങ്കിൽ ഇന്ത്യൻ പങ്കാളിയായി റിലയൻസ് ഡിഫൻസിനെ പരിഗണിച്ചേതീരൂ എന്ന് ദസോ ഏവിയേഷൻ കണക്കാക്കിയതിെൻറ രേഖ തങ്ങളുടെ വശമുണ്ടെന്ന് ‘മീഡിയ പാർട്ട്’ അന്വേഷണ റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ വിപണി പിടിക്കാനുള്ള വഴിയായതിനാൽ ഫ്രഞ്ച് ആയുധ നിർമാണ കമ്പനി നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. റഫാൽ ഇടപാടിൽ കൂടെനിന്ന ഉദ്യോഗസ്ഥർക്ക് പ്രത്യുപകാരം നൽകിയും എതിരെ നിന്നവരെ ശിക്ഷിച്ചും മോദി സർക്കാർ മാറ്റിയെഴുതുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
ഇൗ വാദങ്ങൾക്കും ഇതോടെ ശക്തി ലഭിക്കും. ഇന്ത്യയിൽ ആരെ പങ്കാളിയാക്കണമെന്ന കാര്യത്തിൽ ദസോ എയ്റോനോട്ടിക്സിന് അഭിപ്രായ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന് മുൻ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡും കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതോടെ, സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും കേന്ദ്രസർക്കാർ വഴങ്ങിയില്ല. ഇതിനു പിന്നാലെയാണ് ദസോ രേഖകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് ദസോ ഏവിയേഷൻ അധികൃതർ പ്രതികരിച്ചിട്ടില്ല.
2016ലാണ് ഫ്രഞ്ച് കമ്പനിയിൽനിന്ന് 36 റഫാൽ യുദ്ധ വിമാനങ്ങൾ 58,000 കോടി രൂപക്ക് വാങ്ങാൻ ഇന്ത്യ കരാറിലെത്തുന്നത്. അമിതവില നൽകിയാണ് കരാറെന്ന് േകാൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.