റഫാൽ പോർ വിമാന ഇടപാടിൽ അഴിമതിയില്ലെന്ന് ദസോ
text_fieldsന്യൂഡൽഹി: ഇന്ത്യയുമായുള്ള റഫാൽ പോർ വിമാന ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്ന് ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷൻ അറിയിച്ചു. ഇടപാടിലെ മധ്യവർത്തിയായ ഇന്ത്യക്കാരന് ദസോ പത്ത് ലക്ഷം യൂറോ കമീഷനായി നൽകിയെന്ന ഫ്രഞ്ച് പ്രസിദ്ധീകരണം മീഡിയപാർടിെൻറ വാർത്തയോടുള്ള പ്രതികരണമായാണ് റഫാൽ നിർമാതാക്കളായ ദസോയുടെ നിഷേധം.
ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസിയെ ഉദ്ധരിച്ചായിരുന്നു മീഡിയപാർടിെൻറ വെളിപ്പെടുത്തൽ. ഫ്രാൻസിൽനിന്ന് 59,000 കോടി രൂപക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 2016ലാണ് നേരന്ദ്ര മോദി സർക്കാർ ദസോയുമായി കരാറുണ്ടാക്കിയത്.
ഫ്രാൻസുമായുള്ള കരാർ പ്രകാരം ഇതുവരെ ഇന്ത്യയിൽ എത്തിയത് 11 റഫാൽ പോർവിമാനങ്ങളാണ്. ഏപ്രിൽ, മേയ് മാസങ്ങളിലായി ഒമ്പതു വിമാനങ്ങൾ കൂടി ഇന്ത്യക്ക് നൽകും. തുടക്കം മുതൽ തന്നെ വലിയ ആരോപണമാണ് 7.87 ബില്യൻ യൂറോയുടെ (68,000 കോടി രൂപ) റഫാൽ ഇടപാടിനെ ചുറ്റിപ്പറ്റിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.