അറിയില്ല; ഒരു വിവരവും ഇല്ലാത്ത മോദി സർക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ എല്ലാ വിവരങ്ങളും സൂക്ഷിക്കേണ്ട കേന്ദ്രസർക്കാർ ഒരു വിവരവും സൂക്ഷിക്കാത്തത് ചർച്ചയാകുന്നു. പ്രതിപക്ഷത്തിെൻറ ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയായിരുന്നു പാർലമെൻറിൽ കേന്ദ്ര സർക്കാറിേൻറത്. നരേന്ദ്രമോദി സർക്കാറും ബി.ജെ.പിയും പ്രതിക്കൂട്ടിൽ നിൽക്കുന്ന ചോദ്യങ്ങൾക്കാണ് അറിയില്ലെന്ന മറുപടി നൽകിയത്. ഇതിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെയും ആരോഗ്യപ്രവർത്തകരുടെയും വിവരങ്ങൾ ഉൾപ്പെടും.
1. ലോക്ഡൗൺ കാലയളവിൽ മരിച്ച അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം
കോവിഡ് പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിയ അന്തർ സംസ്ഥാനതൊഴിലാളികൾ പാതിവഴിയിൽ മരിച്ചുവീണ വാർത്തകൾ പുറത്തുവന്നിരുന്നു. പലായനത്തിനിടെ ട്രെയിൻ തട്ടിയും പട്ടിണിമൂലം കുഴഞ്ഞുവീണും ദിവസങ്ങൾ നീണ്ട യാത്രയിൽ കുഴഞ്ഞുവീണും അപകടത്തിൽപ്പെട്ടും നിരവധി ജീവനുകളായിരുന്നു പൊലിഞ്ഞത്. പലായനത്തിനിടെ എത്ര തൊഴിലാളികൾ മരിച്ചുവെന്ന പ്രതിപക്ഷത്തിെൻറ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സെപ്റ്റംബർ 14ന് കേന്ദ്ര തൊഴിൽ മന്ത്രാലയം പാർലമെൻറിൽ പറഞ്ഞത്.
ഇത്തരം വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച േചാദ്യം ഉദിക്കുന്നില്ലെന്നും കേന്ദ്ര െതാഴിൽ മന്ത്രി സന്തോഷ് ഗാങ്വർ വ്യക്തമാക്കിയിരുന്നു. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ നിരവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടമായ വിവരം കേന്ദ്രസർക്കാറിന് അറിയാമായിരുന്നോ എന്നും ഇതിെൻറ സംസ്ഥാന അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ലഭ്യമാണോയെന്നുമായിരുന്നു ചോദ്യം.
2. കോവിഡ് കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം
ഈ ചോദ്യത്തിനും 'അറിയില്ല' എന്നായിരുന്നു കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ മറുപടി. അസംഘടിത മേഖലയിലായിരുന്നു തൊഴിൽക്ഷാമം രൂക്ഷം. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ലോക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കില്ലെന്നായിരുന്നു കേന്ദ്രസർക്കാറിെൻറ മറുപടി. ലക്ഷക്കണക്കിന് പേർക്കാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടത്.
3. ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം
കടംകയറി ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം അറിയില്ലെന്നും കേന്ദ്രസർക്കാർ രാജ്യസഭയിൽ. ആത്മഹത്യ ചെയ്ത കർഷകരുടെ വിവരങ്ങൾ നിരവധി സംസ്ഥാനങ്ങൾ നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോക്ക് കൈമാറിയിട്ടില്ലെന്നും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
'നിരവധി സംസ്ഥാനങ്ങൾ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം നൽകിയില്ലെന്ന് എൻ.സി.ആർ.ബി അറിയിച്ചു. പൂർണമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം പ്രസിദ്ധീകരിച്ചിട്ടില്ലെ'ന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
4. കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം
കോവിഡ് പ്രതിരോധത്തിനിടെ രോഗം ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ അറിയിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ കണക്കുകൾ അറിയില്ലെന്നായിരുന്നു വിശദീകരണം. കേന്ദ്രസർക്കാറിെൻറ ഈ മറുപടിക്കെതിരെ ആരോഗ്യപ്രവർത്തകരും ഐ.എം.എയും രംഗത്തെത്തിയിരുന്നു.
4. ലോക്ഡൗണിൽ അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം
കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിരുന്നു. നിരവധിപേർക്ക് തൊഴിൽ നഷ്ടാമാകുകയും െചയ്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ അടച്ചുപൂട്ടിയവയിൽ ഉൾപ്പെടും. എന്നാൽ പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ കണക്കുകൾ ലഭ്യമല്ലെന്നായിരുന്നു കേന്ദ്രസർക്കാറിെൻറ പാർലെമൻറിലെ വിശദീകരണം.
5. കൊല്ലെപ്പട്ട വിവരാവകാശ പ്രവർത്തകരുടെ എണ്ണം
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ േശഷം നിരവധി വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ കൊല്ലപ്പെട്ട വിവരാവകാശ പ്രവർത്തകരുടെ ഒരു വിവരവും സൂക്ഷിക്കുന്നില്ലെന്നായിരുന്നു സർക്കാറിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.