ഫേസ്ബുക്ക് വിവരം ചോർത്തൽ; കേംബ്രിഡ്ജ് അനലിറ്റിക്കക്കെതിരെ സി.ബി.ഐ അന്വേഷണം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ 5.62 ലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിനെതിരെ കേംബ്രിഡ്ജ് അനലിറ്റിക്ക ലിമിറ്റഡിനും ഗ്ലോബൽ സയൻസ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ സി.ബി.ഐ അന്വേഷണം. 2018ൽ സി.ബി.ഐ ആരംഭിച്ച പ്രാഥമിക അന്വേഷണത്തിൽ വിവരചോർച്ച സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.കെ ആസ്ഥാനമായ ഇരുകമ്പനികൾക്കെതിരെയും അന്വേഷണം.
രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ വിവര മോഷണം, ദുരുപയോഗം തുടങ്ങിയവ നടത്തിയതായും സി.ബി.ഐ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ഗൂഡാലോചന, സൈബർ കുറ്റകൃത്യം എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
5.62ലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളായ ഇന്ത്യക്കാരുടെ വിവരങ്ങൾ നിയമവിരുദ്ധമായി ചോർത്തിയതായി ഫേസ്ബുക്ക് സി.ബി.ഐയോട് സമ്മതിച്ചിരുന്നു.
ഗ്ലോബൽ സയൻസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനായ അലക്സാണ്ടർ കോഗൻ 'ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്' എന്ന ആപ്ലിക്കേഷനിലൂടെ വിവരം ചോർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായാണ് വിവരങ്ങൾ ആപ്ലിക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് വ്യക്തമാക്കിയായിരുന്നു വിവരം ചോർത്തൽ. എന്നാൽ വ്യക്തി വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് ഉപഭോക്താക്കളുടെയും അവരുടെ സുഹൃദ്പട്ടികയിലുള്ളവരുടെയും വിവരങ്ങൾ ഇത്തരത്തിൽ ചോർത്തുകയായിരുന്നു' -സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.